ടിയാനന്‍മെന്‍ സ്ക്വയര്‍ കൂട്ടക്കൊലയുടെ സ്മരണ പോസ്റ്റ് ചെയ്തതിന് ക്രിസ്ത്യാനിയെ കസ്റ്റഡിയില്‍ എടുത്തു

ടിയാനന്‍മെന്‍ സ്ക്വയര്‍ കൂട്ടക്കൊലയുടെ സ്മരണ പോസ്റ്റ് ചെയ്തതിന് ക്രിസ്ത്യാനിയെ കസ്റ്റഡിയില്‍ എടുത്തു

Asia Breaking News Top News

ചൈന: ടിയാനന്‍മെന്‍ സ്ക്വയര്‍ കൂട്ടക്കൊലയുടെ സ്മരണ പോസ്റ്റ് ചെയ്തതിന് ക്രിസ്ത്യാനിയെ കസ്റ്റഡിയില്‍ എടുത്തു

ബീജിംഗ്: 1989-ലെ ടിയാന്‍നമെന്‍ സ്ക്വയര്‍ കൂട്ടക്കൊലയെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ അനുസ്മരിച്ചതിന് തെക്ക്-പടിഞ്ഞാറന്‍ ചൈനയിലെ ഒരു ഇവാഞ്ചലിക്കല്‍ ക്രിസ്ത്യാനിയെ പോലീസ് അറസ്റ്റു ചെയ്യുകയും തടങ്കലില്‍ വെയ്ക്കുകയും ചെയ്തതായി റിപ്പോര്‍ട്ട്.

1989 ജൂണ്‍ 2-ന് നൂറുകണക്കിന് ജനാധിപത്യ അനുകൂല പ്രക്ഷോഭകരെ സൈനിക ശക്തി ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിച്ചതാണ് കൂട്ടക്കൊലയ്ക്ക് കാരണം.

ചൈനയിലെ ചെങ്ഡുവിലുള്ള ഏര്‍ലി റെയിന്‍ കവനന്റ് ചര്‍ച്ചിലെ അംഗമായ ഫു ലിജുന്‍ ടിയാനെന്‍മെന്‍ കൂട്ടക്കൊലയുടെ സ്മരണാര്‍ത്ഥം ചൈനീസ് സോഷ്യല്‍ മീഡിയ ആപ്പായ വിചാറ്റില്‍ പോസ്റ്റു ചെയ്തിരുന്നു.

ഗവണ്മെന്റ് വിരുദ്ധ പ്രതിഷേധത്തെ അനുസ്മരിക്കാനുള്ള ഭരണകൂടത്തിന്റെ വിലക്കിനെ ധിക്കരിച്ചു കൊണ്ട് ഫുയുടെ അനുസ്മരണ പോസ്റ്റില്‍ ഒരു പാട്ടും പ്രാര്‍ത്ഥനയും ഉള്‍പ്പെടുന്നു.

ജൂണ്‍ 4-ന് ചെങ്ഡു നാഷണല്‍ സെക്യൂരിറ്റി ബ്യൂറോ ഏജന്റുമാര്‍ ഫുവിന്റെ വീട്ടിലെത്തി അറസ്റ്റു ചെയ്യുകയും ജൂണ്‍ 10 വരെ അഡ്മിനിസ്ട്രേറ്റീവ് തടങ്കലില്‍ പാര്‍പ്പിക്കുകയും ചെയ്തു.

തുടര്‍ന്നു ഇദ്ദേഹത്തെ വിട്ടയച്ചുവെങ്കിലും അധികാരികള്‍ ഫുവിനെ നിരീക്ഷിക്കുകയും നിയമത്തിന്റെ പേരില്‍ പീഢിപ്പിക്കുകയും ചെയ്യുന്നത് തുടരുമെന്നുമാണ് ക്രൈസ്തവര്‍ ആശങ്കപ്പെടുന്നത്.