കോവിഡിനുശേഷം കാഴ്ചശക്തി കുറയുന്ന കൂട്ടികളുടെ എണ്ണം കൂടുന്നു
കോവിഡിനുശേഷം കാഴ്ചശക്തിയില്‍ കുറവു വരുന്ന കുട്ടികളുടെ എണ്ണം കൂടുന്നതായി പഠനം. 5-18 വയസുവരെയുള്ള കുട്ടികളില്‍ നേരത്തെ 5 ശതമാനത്തിനാണ് കാഴ്ചയുടെ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ ഇത് 15 ശതമാനത്തിലെത്തിയിരിക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നുവെന്ന് ഒപ്റ്റോ മെട്രിസ്റ്റ് വിദഗ്ധന്‍ പറയുന്നു.
കുട്ടികളില്‍ കണ്ണടയുടെ ഉപയോഗം വര്‍ദ്ധിക്കാന്‍ ഇത് ഇടയാക്കുന്നു. കാര്യമായ ഇടപെടലിലൂടെ ഇത് കൂടാതെ നോക്കാന്‍ കഴിയും. എന്നാല്‍ പരിശോധനകളുടെ കുറവ് ഇതിനു വിഘാതം സൃഷ്ടിക്കുന്നു.
സ്കൂളുകള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥികളുടെ നേത്ര പരിശോധന നടത്തുന്നത് ഇതിനു പരിഹാരമാണ്. വിദഗ്ധരുടെയും ജീവനക്കാരുടെയും കുറവുകള്‍ മൂലം കാഴ്ച വൈകല്യ നിയന്ത്രണ പരിപാടിയും കൃത്യമായി മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുന്നില്ല.
തിമിരം, ജീവിത ശൈലീ രോഗങ്ങള്‍ തുടങ്ങിയവ മൂലമുണ്ടാകുന്ന കാഴ്ച വൈകല്യങ്ങളും ഡയബറ്റിക് റെറ്റിനോപ്പതി പോലുള്ള ഗുരുതരമായ പ്രശ്നങ്ങളും പരിശോധനയിലൂടെ തുടക്കത്തിലേ കണ്ടെത്തി ചികിത്സ തേടേണ്ടതാണെന്ന് വിദഗ്ധര്‍ പറയുന്നു.

