ജോയമ്മ ജേക്കബ് ഡാലസിൽ അന്തരിച്ചു സംസ്‌ക്കാരം ഓഗസ്റ്റ് എട്ട് ശനിയാഴ്ച

ജോയമ്മ ജേക്കബ് ഡാലസിൽ അന്തരിച്ചു സംസ്‌ക്കാരം ഓഗസ്റ്റ് എട്ട് ശനിയാഴ്ച

Obituary

ജോയമ്മ ജേക്കബ് ഡാലസിൽ അന്തരിച്ചു സംസ്‌ക്കാരം ഓഗസ്റ്റ് എട്ട് ശനിയാഴ്ച

വാർത്ത: പ്രസാദ് തീയാടിക്കൽ

റിച്ചാർഡ്സൺ, ടെക്സസ്: ജോയമ്മ ജേക്കബ് (71) ജൂലൈ 30-ന് നിര്യാതയായി. കേരളത്തിലെ പുനലൂരിൽ ജനിച്ച ജോയമ്മ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം രാജസ്ഥാനിലെ ജയ്പൂരിൽ നിന്ന് നഴ്സിങ്ങിൽ ബാച്ചിലർ ഓഫ് സയൻസ് ബിരുദം നേടി. തുടർന്ന് യുഎഇയിലെ ഷാർജയിൽ കുടുംബത്തോടൊപ്പം താമസമാക്കി.

2012-ൽ അമേരിക്കയിലേക്ക് താമസം മാറിയ ശേഷം കുടുംബത്തോടൊപ്പം ലോഫ്റ്റ്‌ സിറ്റി ചർച്ചിലും, ഐപിസി ശാലോം ഡാലസ് ചർച്ചിലും സജീവമായി പങ്കെടുത്തിരുന്നു. സഭാസമൂഹത്തിൽ ഏറെ ആദരിക്കപ്പെട്ട വ്യക്തിയായിരുന്നു അവർ.

2023-ൽ സ്തനാർബുദം സ്ഥിരീകരിച്ചെങ്കിലും, അചഞ്ചലമായ പ്രത്യാശയോടെ ധൈര്യത്തോടും സന്തോഷത്തോടും കൂടിയാണ് രോഗത്തെ നേരിട്ടത്. ജീവിതാവസാനംവരെ വിശ്വാസത്തിൽ ഉറച്ചുനിന്ന ജോയമ്മയുടെ വേർപാട് കുടുംബാംഗങ്ങൾക്കും സുഹൃത്തുകൾക്കും സഭാസമൂഹത്തിനും വലിയ നഷ്ടമായി.

ഭർത്താവ് : ജേക്കബ് ടി. വർഗീസ്. മക്കൾ : ആൻ സാം ചാക്കോ, അലിൻ ജേക്കബ്. മരുമക്കൾ : സാം ചാക്കോ, ക്രിസ് ഫോസ്റ്റർ. കൊച്ചുമക്കൾ : നിക്കോൾ, തിമോത്തി, മീഖാ, അലക്സിസ്, ജോർദാൻ.

മെമ്മോറിയൽ സർവീസ് ഓഗസ്റ്റ് ഏഴ് വെള്ളിയാഴ്ച വൈകിട്ട് 6:30 മുതൽ ഐപിസി ശാലോം ഡാലസ് ചർച്ചി ൽ, 1901 Sylvan Dr, Garland, TX 75040 – ലും സംസ്‌ക്കാര ശുശ്രൂഷ ഓഗസ്റ്റ് എട്ടിന് ശനിയാഴ്ച രാവിലെ 9: 00 മണി മുതൽ ലോഫ്റ്റ്‌ സിറ്റി ചർച്ചിൽ വെച്ചും തുടർന്ന് സംസ്‌ക്കാരം ചാൾസ് സ്മിത്ത് സെമിറ്ററി 2343 Lake Rd, Levon ,Texas 75166 വെച്ചും നടത്തപെടുന്നതാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.