ഹോര്‍മുസില്‍ ഇറാന്റെ ഏകാധിപത്യം അവസാനിപ്പിക്കാന്‍ മുന്നിട്ടിറങ്ങി ഒമാന്‍
സമീപകാലത്ത് ലോകത്തെ പിടിച്ചുലച്ച ഒരു അന്താരാഷ്ട്ര പ്രശ്നമാണ് ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ ഏകാധിപത്യം പ്രവണത. അതിനെതിരെയുള്ള ഒരു പദ്ധതിയുമായി ഒമാന്‍ രംഗത്തുവന്നു.
ഹോര്‍മുസ് കടലിടുക്കില്‍ സ്വതന്ത്രവും സുഗമവുമായ കപ്പല്‍ ഗതാഗതം ഉറപ്പു നല്‍കുവാന്‍ പ്രാദേശിക തലത്തില്‍ സംയുക്തമായ ഒരു ഒരു പദ്ധതി അവതരിപ്പിച്ചിരിക്കുകയാണ് ഒമാന്‍.
ഹോര്‍മുസ് കടലിടുക്കിന്റെ ഒരു വശത്ത് ഇറാനും മറുവശത്ത് ഒമാനുമാണ്. സൌദി അടക്കമുള്ള പ്രാദേശിക അറബി രാജ്യങ്ങളുടെ പിന്തുണയോടെ ഒമാന്‍ പുതിയ പദ്ധതി ഇറാനെ അറിയിച്ചു.
സുപ്രധാന എണ്ണ കടത്തു പാതയില്‍ ഇറാനു മാത്രം നിയന്ത്രണമുള്ള അവസ്ഥ ഒഴിവാക്കണമെന്നും ഒമാനും അവകകാപ്പെട്ടതാണെന്നും ഇറാനെ അറിയിച്ചു.
തെക്കു കിഴക്കനേഷ്യയിലെ മലാക്ക കടലിടുക്കിലേതുപോലെയുള്ള നിയന്ത്രണ സംവിധാനമാണ് ഒമാന്‍ ലക്ഷ്യമിടുന്നത്.
മലാക്കയില്‍ ഇന്തോനേഷ്യ, മലേഷ്യ, സിംഗപ്പൂര്‍, തായ്ലാന്റ് മുതലായ രാജ്യങ്ങളാണ് സുരക്ഷാമേല്‍നോട്ടം വഹിക്കുന്നത്.
മലാക്കായിലേതുപോലെ ഹോര്‍മുസിലും കപ്പലുകള്‍ക്ക് സ്വയം ഫീസ് നല്‍കാന്‍ അവസരം നല്‍കണം. ഹോര്‍മുസില്‍ സൈനിക ഏറ്റുമുട്ടല്‍ ഒഴിവാക്കാനുള്ള പ്രോട്ടോക്കോളും ഒമാന്റെ നിര്‍ദ്ദേശത്തിലുണ്ട്.
ഇറാനിയന്‍ വിദാശകാര്യ മന്ത്രി അബ്ബാസ് അരശ്ചി തിങ്കളാഴ്ച ഹോര്‍മുസ് വിഷയം സൌദിയിലെയും ഒമാനിലെയും വിദേശകാര്യ മന്ത്രിമാരുമായി ചര്‍ച്ച ചെയ്തു.

