80 ദശലക്ഷം അമേരിക്കക്കാര്‍ ആത്മീക ഉണര്‍വ്വ് പ്രതീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്

80 ദശലക്ഷം അമേരിക്കക്കാര്‍ ആത്മീക ഉണര്‍വ്വ് പ്രതീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്

Breaking News USA

80 ദശലക്ഷം അമേരിക്കക്കാര്‍ ആത്മീക ഉണര്‍വ്വ് പ്രതീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്

അടുത്ത വര്‍ഷത്തിനുള്ളില്‍ ഒരു ആത്മീയ പുനരുജ്ജീവനം ഉണ്ടാകുമെന്ന് യു.എസിലെ പത്തില്‍ മൂന്നു മുതിര്‍ന്നവരും വിശ്വസിക്കുന്നു.

2026-ലെ സ്റ്റേറ്റ് ഓഫ് ദി ചര്‍ച്ച് സംരംഭത്തിന്റെ ഭാഗമായി ഗ്ളൂവുമായി സഹകരിച്ച് നടത്തിയ ഗവേഷണ റിപ്പോര്‍ട്ടാണ് ബര്‍ണ ഗ്രൂപ്പ് പുറത്തു വിട്ടിരിക്കുന്നത്.

2026 ഫെബ്രുവരിയിലെ സര്‍വ്വേ പ്രകാരം ഏകദേശം 803 ദശലക്ഷം ആളുകളെ പ്രതിനിധീകരിക്കുന്ന യു.എസിലെ മുതിര്‍ന്നവരില്‍ 29 ശതമാനം പേരുംഒരു പുനരുജ്ജീവനത്തിന് സാദ്ധ്യതയുണ്ടെന്ന് വിശ്വസിക്കുന്നു.

ജനറല്‍ ഇസഡില്‍ ആ സാദ്ധ്യത ഗണ്യമായി ഉയരുന്നു. അവിടെ 38 ശതമാനം പേര്‍ ആത്മീയ ഉണര്‍വ്വ് പ്രതീക്ഷിക്കുന്നു.

ദൈവത്തെയും ആത്മീയ കാര്യങ്ങളെയും കുറിച്ചുള്ള പുതുക്കിയ ജിജ്ജ്ഞാസയിലേക്കുള്ള നിസ്സംഗതയില്‍നിന്ന് ശ്രദ്ധേയമായ സാംസ്ക്കാരിക മാറ്റത്തെ ഇത് അടയാളപ്പെടുത്തുന്നുവെന്ന് ഗവേഷകര്‍ പറയുന്നു.

ഉണര്‍വ്വ് അടുത്തിരിക്കുന്നു എന്ന് വിശ്വസിക്കുന്നവര്‍ക്ക് പ്രാര്‍ത്ഥനയാണ് പ്രധാന ഘടകം എന്ന് 46 ശതമാനം പേര്‍ ചൂണ്ടിക്കാണിക്കുന്നു.

ദൈവത്തിങ്കലേക്ക് തിരിയുന്ന യുവാക്കള്‍ (44 ശതമാനം), ദൈവവുമായി വ്യക്തിപരമായ അനുഭവങ്ങള്‍ (39 ശതമാനം), ആത്മീയ സത്യത്തിനായുള്ള വര്‍ദ്ധിച്ചു വരുന്ന വിശപ്പ് (37 ശതമാനം) എന്നിവയാണ് മറ്റ് പ്രധാന സൂചകങ്ങള്‍.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.