ദൈവം പ്രാര്‍ത്ഥന കേള്‍ക്കുന്നില്ലെന്ന്; ക്ഷേത്രങ്ങള്‍ തകര്‍ത്ത് യുവാവ്

ദൈവം പ്രാര്‍ത്ഥന കേള്‍ക്കുന്നില്ലെന്ന്; ക്ഷേത്രങ്ങള്‍ തകര്‍ത്ത് യുവാവ്

Breaking News India

ദൈവം പ്രാര്‍ത്ഥന കേള്‍ക്കുന്നില്ലെന്ന്; ക്ഷേത്രങ്ങള്‍ തകര്‍ത്ത് യുവാവ്
ഇന്‍ഡോര്‍ ‍: തന്റെ പ്രാര്‍ത്ഥനയ്ക്ക് ഫലം കാണാത്തതിനെത്തുടര്‍ന്ന് യുവാവ് ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങള്‍ തകര്‍ത്തു.

മധ്യപ്രദേശിലെ ഇന്‍ഡോറില്‍ വ്യാഴാഴ്ചയാണ് സംഭവം. ചന്ദന്‍ നഗര്‍ ‍, ഛത്രിപുര എന്നിവിടങ്ങളിലെ രണ്ടു ക്ഷേത്രങ്ങളാണ് ശുഭം കെയ്ത്ത് വാസ് എന്ന 24 കാരന്‍ തകര്‍ത്തത്.

പ്രതിയെ അറസ്റ്റു ചെയ്തതായി പോലീസ് അറിയിച്ചു. ചെറുപ്പത്തില്‍ അപകടത്തെത്തുടര്‍ന്ന് യുവാവിന്റെ കണ്ണിന് സാരമായി പരിക്കേറ്റിരുന്നു. എന്നാല്‍ ഒരുപാട് പ്രാര്‍ത്ഥിച്ചിട്ടും പരിക്ക് ഭേദമായില്ല.

ഇതാണ് ക്ഷേത്രങ്ങള്‍ തകര്‍ക്കാന്‍ കാരണമായതെന്ന് പോലീസ് പറഞ്ഞു.

പ്രതി മാനസീകാസ്വാസ്ഥ്യമുള്ളയാളാണെന്ന് കരുതുന്നതായും അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ പ്രശാന്‍ ചൌബെ വ്യക്തമാക്കി.

ക്ഷേത്രങഅങളില്‍ ആക്രമണങ്ങള്‍ നടന്നതിനെ തുടര്‍ന്ന് ഒരു ഹിന്ദു സംഘടന പ്രതിഷേധിക്കുകയും പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കുടുക്കിയത്.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ തിരിച്ചറിയുകയും അറസ്റ്റു ചെയ്യുകയുമായിരുന്നു.