ഏഷ്യ, ആഫ്രിക്ക രാജ്യങ്ങളില്‍ വിക്ളിഫ് അസ്സോസിയേഷന്‍ കുടിവെള്ളമെത്തിക്കുന്നു
ആഗോള ക്രിസ്ത്യന്‍ മിഷന്‍ സംഘടനയായ വിക്ളിഫ് അസ്സോസിയേഷന്‍ ഏഷ്യ, ആഫ്രിക്ക, തെക്കേ അമേരിക്ക, പെസഫിക് ദ്വീപുകള്‍ തുടങ്ങിയ രാജ്യങ്ങളിലെ ദരിദ്ര പ്രദേശങ്ങളില്‍ പൊതുജനങ്ങള്‍ക്കായി ശുദ്ധജല പദ്ധതി നടപ്പാക്കുന്നു.
ഇവിടങ്ങളില്‍ കുഴല്‍ക്കിണറുകളും മറ്റും നിര്‍മ്മിച്ചാണ് ശുദ്ധജലക്ഷാമത്തിന് അറുതി വരുത്തുന്നത്. പട്ടിണിയിലും ദാരിദ്ര്യത്തിലുമായി കഴിയുന്ന ജനങ്ങള്‍ക്ക് പച്ചക്കറികള്‍ , മാംസ്യം മുതലായ ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്യുവാന്‍ പദ്ധതിയുണ്ട്.
ഭൂരിപക്ഷ മേഖലകളിലും ജനങ്ങള്‍ക്ക് കുടിവെള്ളം ലഭിക്കാത്ത സ്ഥിതിവിശേഷമാണുള്ളത്. ഇതിനു പരിഹാരമായാണ് കുടിവെള്ളവും ഭക്ഷണവുമെത്തിക്കാന്‍ നൂറുകണക്കിനു മിഷന്‍ പ്രവര്‍ത്തകരെ സംഘടന നിയോഗിക്കുന്നത്.
മതിയായ ശുദ്ധ ജലവും പോഷകാഹാരങ്ങളും ലഭിക്കാത്തതുമൂലം ആളുകള്‍ക്ക് കടുത്ത ആരോഗ്യ പ്രശ്നങ്ങളും പകര്‍ച്ച വ്യാധികളും നേരിടുന്നുണ്ട്.
ഇതിനായി ചുമതലപ്പെട്ട പാസ്റ്റര്‍മാര്‍ക്ക് നിയോഗവും പരിശീലനവും നല്‍കി അയയ്ക്കുകയാണ് വിക്ളിഫ് അസ്സോസിയേഷന്‍ .