ടാറ്റു അപൂര്‍വ്വ കാന്‍സറിനു കാരണമാകുന്നതായി പഠനം https://www.disciplesnews.com/breaking-news/20859/

ടാറ്റു അപൂര്‍വ്വ കാന്‍സറിനു കാരണമാകുന്നതായി പഠനം

Breaking News Health

ടാറ്റു അപൂര്‍വ്വ കാന്‍സറിനു കാരണമാകുന്നതായി പഠനം

ശരീരത്തില്‍ ടാറ്റുകള്‍ അടിക്കുന്നത് (പച്ചകുത്തുന്നത്) ഗുരുതരമായ പല പ്രശ്നങ്ങള്‍ക്കും ലിംഫോമ എന്ന അപൂര്‍വ്വ കാന്‍സറിനും ടാറ്റുകള്‍ കാരണമാകുന്നുവെന്ന് സ്വീഡനിലെ ലന്‍ഡ് സര്‍വ്വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നത്.

വിഷയത്തില്‍ കൂടുതല്‍ ഗവേഷണം ആവശ്യമാണെന്നാണ് പഠനം സൂചിപ്പിക്കുന്നത്. ഈ മേഖലയില്‍ കൂടുതല്‍ ഗവേഷണങ്ങള്‍ നടന്നിട്ടില്ല.

അതുകൊണ്ട് ടാറ്റുകളുടെ അമിതമായ ഉപയോഗം ദീര്‍ഘകാല പാര്‍ശ്വഫലം ഉണ്ടാക്കുമെന്നതില്‍ പരിമിതമായ അറിവു മാത്രമേ ഉള്ളുവെന്നും ഗവേഷകര്‍ പറയുന്നു.

ചര്‍മ്മത്തില്‍ കുത്തിവെയ്ക്കുന്ന മഷിയിലെ കണങ്ങളുടെ വലിയൊരു ഭാഗം ലിംഫ് നോഡുകളില്‍ ചെന്നെത്തുന്നതായാണ് കണ്ടെത്തല്‍.

ലിംഫറ്റിക് സിസ്റ്റത്തില്‍ എത്തുന്ന ടിറ്റു മഷി ആരോഗ്യത്തെ ബാധിക്കുന്നു.

ഇവ വെളുത്ത രക്താണുക്കളെ (ലിംഫോസൈറ്റുകള്‍) ബാധിക്കുന്ന അപൂര്‍വ്വമായ കാന്‍സറായ ലിംഫോമയ്ക്കുള്ള സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നതായി ഗവേഷകര്‍ പഠനത്തില്‍ കണ്ടെത്തി.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.