വെളുത്തുള്ളിയുടെ ഗുണവിശേഷങ്ങള്‍

Breaking News Health

വെളുത്തുള്ളിയുടെ ഗുണവിശേഷങ്ങള്‍ വെളുത്തുള്ളി നമ്മുടെ ഭക്ഷണത്തിന്റെ പ്രധാനപ്പെട്ട ഒരു സാധനമാണ്. ഇതിന്റെ ഗുണങ്ങള്‍ അറിഞ്ഞുകൊണ്ടുതന്നെയാണ് നാം ഉപയോഗിച്ചു വരുന്നതും. എന്നാല്‍ ചിലരെങ്കിലും വെളുത്തുള്ളിയുടെ ഗുണം അറിയാത്തവരായുണ്ടുതാനും.

 

പ്രായമായിക്കഴിഞ്ഞാല്‍ പ്രമേഹം എന്ന രോഗം പലരേയും അലട്ടുന്ന ഒരു പ്രശ്നമാണ്. ഇന്‍സുലിന്റെ ഉത്പാദനം വര്‍ദ്ധിപ്പിച്ച് രക്തത്തിലെ പഞ്ചസാരയുടെ തോത് നിയന്ത്രിക്കുന്നതിനു വെളുത്തുള്ളി സഹായിക്കുന്നുണ്ട്. അതുപോലെതന്നെ ദഹനവ്യവസ്ഥയുടെ ആരോഗ്യത്തിനും വെളുത്തുള്ളി ഉത്തമമാണ്. ശരീരത്തില്‍നിന്നും വിഷമാലിന്യങ്ങള്‍ പുറംതള്ളുന്നതിനും കരളിനെ സഹായിക്കുന്നു. കരളിന്റെ ആരോഗ്യം സംരക്ഷിക്കുന്നു.

 

റൂമറ്റോയ്ഡ് അര്‍ത്രൈറ്റിസ് രോഗലക്ഷണങ്ങളായ സന്ധി വേദനയും നീര്‍വീക്കവും മറ്റും കുറയ്ക്കുന്നതിനു വെളുത്തുള്ളി ഉത്തമമാണ്. പല്ലുവേദനയില്‍നിന്നും താല്‍ക്കാലിക ആശ്വാസം ലഭിക്കുന്നു. വെളുത്തുള്ളിയിലുള്ള വിറ്റാമിനുകളായ സി, ബി 6, ധാതുക്കളായ സെലനിയം, മാംഗനീസ് എന്നിവ പ്രതിരോധശക്തി മെച്ചപ്പെടുത്തുന്നു. വൈറസ്, ബാക്ടീരിയ എന്നിവയ്ക്ക് എതിരേ പോരാടുന്നതിനാല്‍ ചുമ, തൊണ്ടയിലുണ്ടാകുന്ന മറ്റ് അസ്വസ്ഥതകള്‍ എന്നിവയ്ക്കു വെളുത്തുളളി സഹായകരമാണ്.

 

ശ്വസന വ്യവസ്ഥയിലെ അണുബാധയുടെ തീവ്രത കുറയ്ക്കുന്നതിനും പ്രയോജനകരമാകുന്നു. വെളുത്തുള്ളി ശീലമാക്കിയാല്‍ ഇടയ്ക്കിടെ ജലദോഷം വരുന്നത് തടയാനാകും. വെളുത്തുള്ളി ചേര്‍ത്ത ചായ ശീലമാക്കുന്നതും നല്ലതാണ്. പനി തടയുന്നതിനും പനിയുടെ ലക്ഷണങ്ങള്‍ കുറയ്ക്കുന്നതിനും സഹായകരമാണ്.

 

വെളുത്തുള്ളിയിലെ ആന്റി ഓക്സിഡന്റുകള്‍ ക്യാന്‍സര്‍ പ്രതിരോധത്തിനും സഹായകരം. ചിലതരം മുഴകളുടെ വളര്‍ച്ച തടയുന്നതിനും വലുപ്പം കഉറയ്ക്കുന്നതിനും വെളുത്തുള്ളി ശ്രേഷ്ഠകരമാണ്. വെളുത്തുള്ളിയിലെ അലൈന്‍ സള്‍ഫര്‍ ക്യാന്‍സര്‍ കോശയുടെ വളര്‍ച്ച തടയുന്നു. കുടല്ല്‍ ‍, ആമാശയം, സ്തനം, പ്രോസ്റ്റേറ്റ്, ശ്വാസകോശം തുടങ്ങിയവയിലെ ക്യാന്‍സര്‍ കുറയ്ക്കുന്നു. ബ്ളാഡര്‍ ‍, പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ ചികിത്സയ്ക്കും വെളുത്തുള്ളി കഴിക്കുന്നതു വളരെ ഗുണം ചെയ്യും.

Leave a Reply

Your email address will not be published.