നിക്കരാഗ്വയില്‍ പാസ്റ്ററും കുടുംബാംഗങ്ങളും കൊല്ലപ്പെട്ടു

Breaking News USA

നിക്കരാഗ്വയില്‍ പാസ്റ്ററും കുടുംബാംഗങ്ങളും കൊല്ലപ്പെട്ടു
മാനാഗ്വ: മധ്യ അമേരിക്കന്‍ രാഷ്ട്രമായ നിക്കരാഗ്വയില്‍ സര്‍ക്കാര്‍ അനുകൂല ക്രിമിനല്‍ സംഘത്തിന്റെ ആക്രമണത്തില്‍ പാസ്റ്ററും ഭാര്യയും ഉള്‍പ്പെടെ 5 കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു.

ഞായറാഴ്ച ലാ പ്രെന്‍സയിലെ അപ്പോസ്തോലിക് മിനിസ്ട്രി സഭയുടെ പാസ്റ്ററായ വെലാസ്ഖല്‍ ഭാര്യ മരീറ്റ്സ, മകന്‍ അല്‍ഫ്രഡോ , മരുമകള്‍ മേഴ്സിഡസ് ഇവരുടെ മക്കളായ മത്യാസ് (3 മാസം), ദരിയേലി (3) എന്നിവരാണ് കൊല്ലപ്പെട്ടത്.

ഒരു സംഘം അക്രമികള്‍ വീട്ടിനുനേരെ മദ്യക്കുപ്പികള്‍ വലിച്ചെറിഞ്ഞു ആക്രമിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നു. സംഭവ സമയം വീട്ടില്‍ 7 പേരുമുണ്ടായിരുന്നു. 2 പേര്‍ ഓടി രക്ഷപെട്ടു. കൊലപാതകത്തിനുശേഷം അക്രമികള്‍ വീടു കത്തിക്കുകയും ചെയ്തു.

റോമന്‍ കത്തോലിക്കാ ഭൂരിപക്ഷ രാഷ്ട്രമായ നിക്കരാഗ്വയില്‍ പെന്തക്കോസ്തു ന്യൂനപക്ഷ സഭകള്‍ക്കു ശക്തമായ എതിര്‍പ്പുകള്‍ ഉണ്ട്.

കഴിഞ്ഞ ഏപ്രില്‍ മാസം മുതല്‍ വിവിധ സംഘടനകള്‍ തമ്മിലുള്ള ആക്രമണങ്ങളില്‍ 200 പേര്‍ കൊല്ലപ്പെടുകയുണ്ടായി. പാസ്റ്ററുടെയും കുടുംബാംഗങ്ങളുടെയും ശവസംസ്ക്കാര ശുശ്രൂഷ നടത്തി.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.