വിദേശത്തുനിന്നും ഇറക്കുമതി ചെയ്ത ചോക്ളേറ്റില്‍ പ്ളാസ്റ്റിക്കിന്റെ അംശമുണ്ടെന്ന് മുന്നറിയിപ്പ്

Breaking News Health

വിദേശത്തുനിന്നും ഇറക്കുമതി ചെയ്ത ചോക്ളേറ്റില്‍ പ്ളാസ്റ്റിക്കിന്റെ അംശമുണ്ടെന്ന് മുന്നറിയിപ്പ്
ന്യൂഡെല്‍ഹി: ഡെന്മാര്‍ക്കില്‍നിന്നും ഇറക്കുമതി ചെയ്ത ചില ബാച്ചിലുള്ള ചോക്ളേറ്റില്‍ പ്ളാസ്റ്റിക്ക് കഷണങ്ങള്‍ കലര്‍ന്നതായി കേന്ദ്ര ഭക്ഷ്യ സുരക്ഷാ ഗുണ നിലവാര അതോറിറ്റി (ഫസായി) യുടെ മുന്നറിയിപ്പ്, ലണ്ടനില്‍ പലയിടങ്ങളിലും ചോക്ളേറ്റുകളില്‍ പ്ളാസ്റ്റിക്കിന്റെ അംശം കണ്ടെത്തി.

 

ഡെന്മാര്‍ക്കില്‍നിന്നും ഇറക്കുമതി ചെയ്യുന്ന ചോക്ളേറ്റില്‍ പ്ളാസ്റ്റിക്ക് ചേര്‍ത്തതായി കണ്ടെത്തിയിട്ടുണ്ടെന്നാണ് യൂറോപ്യന്‍ കമ്മീഷന്‍ അറിയിച്ചത്. ഈ ചോക്ളേറ്റുകള്‍ ശ്വാസതടസ്സമുണ്ടാക്കാന്‍ കാരണമാകുമെന്നും കുട്ടികളില്‍ ഇത് കൂടുതല്‍ അപകടകാരിയാണെന്നും കമ്മീഷന്‍ വ്യക്തമാക്കി. ഇന്ത്യയുള്‍പ്പെടെ 14 രാജ്യങ്ങളിലേക്ക് ഈ ചോക്ളേറ്റുകള്‍ കയറ്റുമതി ചെയ്തിട്ടുണ്ട്. ഇവയെല്ലാം തിരിച്ചു വിളിക്കാനാണ് ശ്രമം നടക്കുന്നത്.

 

കച്ചവടക്കാര്‍ക്കെല്ലാം ചോക്ളേറ്റുകള്‍ സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഈ സമയത്തിനുള്ളില്‍ ചിലയിടങ്ങളില്‍ ഇവ എത്തിയതായും സംശയമുണ്ട്. ചോക്ളേറ്റ് വില്‍പ്പന നടക്കാതിരിക്കാനുള്ള നടപടികളെല്ലാം നടത്തിയതായി ഫസായി അറിയിച്ചു. യൂറോപ്യന്‍ കമ്മീഷന്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ മുന്നറിയിപ്പ്.

 

കമ്പനിയില്‍നിന്ന് പ്ളാസ്റ്റിക്കിന്റെ അംശം അബദ്ധത്തില്‍ കലര്‍ന്നതെന്നാണ് വാദം. ടൈംസ് ഓഫ് ഇന്ത്യ പത്രമാണ് ഈ വാര്‍ത്ത പുറത്തു വിട്ടത്.

Leave a Reply

Your email address will not be published.