യിസ്രായേല്‍ വിക്ഷേപിച്ചത് ഇറാന്റെ പ്രതിരോധ സംവിധാനങ്ങള്‍ പ്രവര്‍ത്തന രഹിതമാക്കാനുള്ള റഡാര്‍-എവേഡിംഗ് മിസൈല്‍
ടെല്‍അവീവ്: ഇറാന്റെ ആക്രമണത്തിനു പ്രത്യാക്രമണമായി യിസ്രായേല്‍ ചെയ്യുന്നതെന്താണെന്ന് ലോകം ആകാംക്ഷയോടെ കാത്തിരുന്ന നിമിഷങ്ങള്‍, മധ്യ ഇറാനില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ ഇസ്ഫഹാനടുത്തുള്ള എയര്‍ ഡിഫന്‍സ് റഡാര്‍ സൈറ്റിനെ ലക്ഷ്യമാക്കി യിസ്രായേല്‍ വ്യോമസേനയുടെ യുദ്ധ വിമാനങ്ങള്‍ മൂന്നു മിസൈലുകള്‍ തൊടുത്തതായി റിപ്പോര്‍ട്ടുകളുണ്ടായി.
ഇത് സമീപത്തുള്ള വളരെ ക്ളാസിഫൈഡ് നതാന്‍സ് ആണവ കേന്ദ്രത്തെ സംരക്ഷിക്കുന്ന ഒരു ശൃംഖലയുടെ ഭാഗമാണ്.
ഇറാന്റെ റഡാര്‍ പ്രതിരോധത്തില്‍നിന്ന് രക്ഷപെടാന്‍ പ്രാപ്തമാക്കുന്ന സാങ്കേതിക വിദ്യ ഉള്‍ക്കൊള്ളുന്ന ഒരു യുദ്ധ വിമാനത്തില്‍ നിന്ന് യിസ്രായേല്‍ ഒരു മിസൈല്‍ വിക്ഷേപിച്ചതായും ഇത് യിസ്രായേല്‍ പ്രതിരോധ സേന റാംപേജ് എന്ന് വിളിക്കുന്ന ആഭ്യന്തരമായി നിര്‍മ്മിച്ച എയര്‍ ടു-സര്‍ഫസ് മിസൈലാണെന്നു യിസ്രായേലില്‍നിന്നുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
യിസ്രായേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസാണ് റാംപേജ് സൃഷ്ടിച്ചത്. ഈ ദീര്‍ഘദൂര സൂപ്പര്‍സോണിക് മിസൈല്‍ വെള്ളിയാഴ്ചത്തെ ആക്രമണത്തില്‍ ഉള്‍പ്പെട്ടിരുന്ന 15 അടി നീളവും ഏകദേശം 1,250 പൌണ്ട് ഭാരവുമുള്ള ജിപിഎസ് ഗൈഡഡ് റാംപേജ് ആന്റീ ജാമിംഗ് ഫീച്ചറുകളാല്‍ സജ്ജീകരിച്ചിരിക്കുന്നു.
എയര്‍ ഫീല്‍ഡുകള്‍ അല്ലെങ്കില്‍ കമാന്‍ഡ് സെന്ററുകള്‍ പോലുള്ള ഉയര്‍ന്ന മുന്‍ഗണനയുള്ള ലക്ഷ്യങ്ങള്‍ 10 മീറ്റര്‍ ചുറ്റളവില്‍ വരെ കൃത്യമായി അടിക്കുന്നതിനായാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
ഇസ്ഫഹാനിലെ എട്ടാം ഷെക്കാരി എയര്‍ ബേസില്‍ ആക്രമണം നടത്തിയതായി ചിതങ്ങള്‍ സഹിതം പുറത്തുവിട്ടിട്ടുണ്ടെന്ന് ന്യുയോര്‍ക്ക് ടൈംസും റിപ്പോര്‍ട്ട് ചെയ്യുന്നു.
ഈ ആക്രമണത്തോടെ യിസ്രായേല്‍ ഉദ്ദേശിച്ചത് ആള്‍നാശമോ കാര്യമായ കേടുപാടുകളോ അല്ല, മറിച്ച് ഇത് വളരെ വ്യക്തമായ സന്ദേശം നല്‍കുക എന്ന ലക്ഷ്യം മാത്രമാണ്.
ഇതോടെ ഇറാന്റെ പതിവു ഭീഷണിയും വീര്യം പറച്ചിലുമല്ലാതെ കാര്യമായ പ്രതികരണമൊന്നും ഉണ്ടായില്ല എന്നതും യിസ്രായേല്‍ ഈ ഭൂമിയില്‍ ആരാണെന്ന് ഒരിക്കല്‍ കൂടി ലോകത്തിന് തെളിയിച്ചു കൊടുക്കുകയുമാണ് നെതന്യാഹു ഭരണകൂടം ചെയ്തത്.

