ഇനി ഫോണില്‍ ടച്ചു ചെയ്യേണ്ട വായുവില്‍ കൈ ചലിപ്പിച്ചാല്‍ പ്രവര്‍ത്തിക്കുന്ന ഫീച്ചര്‍ വരുന്നു

ഇനി ഫോണില്‍ ടച്ചു ചെയ്യേണ്ട വായുവില്‍ കൈ ചലിപ്പിച്ചാല്‍ പ്രവര്‍ത്തിക്കുന്ന ഫീച്ചര്‍ വരുന്നു

Breaking News Others

ഇനി ഫോണില്‍ ടച്ചു ചെയ്യേണ്ട വായുവില്‍ കൈ ചലിപ്പിച്ചാല്‍ പ്രവര്‍ത്തിക്കുന്ന ഫീച്ചര്‍ വരുന്നു

ടൈപ്പിംഗ് സിസ്റ്റ ഫോണുകള്‍ ക്രമേണ ടച്ച് സ്ക്രീന്‍ സംവിധാനത്തിലേക്കു കടന്നുവന്നതുപോലും വലിയ അത്ഭുത്തോടെയായിരുന്നു ലോകം കണ്ടത്.

എന്നാല്‍ ടച്ച് സംവിധാനവും ഇനി പഴങ്കഥയാകുവാന്‍ പോവുകയാണ്. സ്ക്രീനില്‍ തൊടാതേതന്നെ ചില ഫോണ്‍ ഫംഗ്ഷനുകള്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന പുതിയ എയര്‍ ജെസ്ചര്‍ ഫീച്ചര്‍ ഫോണുകള്‍ വിപണികള്‍ കീഴടക്കുവാന്‍ പോവുകയാണ്.

പ്രമുഖ സ്മാര്‍ട്ട് ഫോണ്‍ കമ്പനിയായ റിയല്‍മിയുടെ ഏറ്റവും പുതിയ വേര്‍ഷനായ നാര്‍സോ 70 പ്രോ 5 ജിയാണ് ഉപഭോക്താക്കളുടെ കൈയ്യില്‍ എത്തുന്ന ന്യൂജെന്‍ ഫോണ്‍.

പത്തിലധികം ആംഗ്യ ഓപ്ഷനുകള്‍ ഉപയോഗിച്ച് ഇത് ആന്‍ഡ്രോയിഡ് ഫോണുകളില്‍ നാം ചെയ്യുന്ന സാധാരണ സ്ക്രീന്‍ ഇടപെടലുകളെ അനുകരിക്കുന്ന, സ്ഥിരമായി നാം സ്ക്രീനില്‍ ചെയ്യുന്ന ചില കാര്യങ്ങള്‍ ഉദാഹരണത്തിന് വീഡിയോ ലൈക് ചെയ്യുക, സ്ക്രീന്‍ സ്ക്രോള്‍ ചെയ്യുക പോലുള്ള ഫോണില്‍ നേരിട്ട് ടച്ച് ചെയ്യാതെ തന്നെ നിര്‍വ്വഹിക്കാന്‍ കഴിയും എന്നതാണ് എയര്‍ ജെസ്ചര്‍ ഫീച്ചറിന്റെ പ്രത്യേകത.

ശാരീരിക സമ്പര്‍ക്കമില്ലാതെ ഫോണ്‍ നിയന്ത്രിക്കാന്‍ സാധിക്കുന്ന ഈ നൂതന സാങ്കേതിക വിദ്യ വരാന്‍ പോകുന്ന റിയല്‍മി നാര്‍സോ 70 പ്രോ5 ജിയുടെ പ്രധാന ഫീച്ചറുകളില്‍ ഒന്നായി തീരുകയാണ്.

തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ക്കൊപ്പവും എയര്‍ ജെസ്ചര്‍ ഉപയോഗിക്കാമെന്ന് റിയല്‍മി ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. വരാന്‍ പോകുന്ന ഫീച്ചര്‍ ഫോണിന്റെ മറ്റ് സവിശേഷതകളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.