എഐ വീഡിയോയെക്കുറിച്ച് ആശങ്ക വേണ്ട; തിരിച്ചറിയാന്‍ സംവിധാനവുമായി യുട്യൂബ്

എഐ വീഡിയോയെക്കുറിച്ച് ആശങ്ക വേണ്ട; തിരിച്ചറിയാന്‍ സംവിധാനവുമായി യുട്യൂബ്

Breaking News Top News

എഐ വീഡിയോയെക്കുറിച്ച് ആശങ്ക വേണ്ട; തിരിച്ചറിയാന്‍ സംവിധാനവുമായി യുട്യൂബ്

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സ് യുഗത്തിലേക്ക് പുതു തലമുറ എത്തപ്പെട്ടപ്പോള്‍ വളരെ ആശങ്കകള്‍ തന്നെ നമുക്ക് വരുത്തിവെയ്ക്കുന്നതായി എഐയുടെ നിര്‍മ്മാതാക്കള്‍പോലും മുന്നറിയിപ്പു നല്‍കുമ്പോള്‍ എഐയുടെ കലാസൃഷ്ടികള്‍ യുട്യൂബുകളില്‍ നിറയുമോ എന്നു ഭയപ്പെടുമ്പോള്‍ നമുക്ക് ആശ്വസിക്കാന്‍ വക ഒരുക്കുകയാണ് യുട്യൂബ്.

എഐ വീഡിയോകള്‍ തിരിച്ചറിയാനുള്ള സംവിധാനമൊരുക്കുകയാണ് യുട്യൂബ്. വീഡിയോ നിര്‍മ്മിക്കുന്നവര്‍ അപ്ളോഡ് ചെയ്യുമ്പോള്‍ത്തന്നെ എഐയില്‍ നിര്‍മ്മിച്ചതാണോ എന്ന് വ്യക്തമാക്കി യുട്യൂബിനെ അറിയിക്കാന്‍ ആവശ്യപ്പെടും.

ഈ വിവരം കാഴ്ചക്കാരെ അറിയിക്കുമെന്നു യുട്യൂബ് വ്യക്തമാക്കുന്നു. ഇതിനായി യുട്യൂബ് ഒരു പുതിയ ടൂള്‍ സംവിധാനം ആരംഭിച്ചിട്ടുണ്ട്.

കാഴ്ചക്കാരുമായുള്ള സുതാര്യത ശക്തിപ്പെടുത്തുന്നതിനും നിര്‍മ്മാതാക്കള്‍ക്കും പ്രേക്ഷകര്‍ക്കും ഇടയില്‍ വിശ്വാസം വളര്‍ത്തുന്നതിനും വേണ്ടിയാണ് പുതിയ സംവിധാനമെന്നും യുട്യൂബ് പങ്കുവെച്ച ഒരു ബ്ളോഗില്‍ പറയുന്നു.

ആദ്യം മൊബൈലിലായിരിക്കും ഈ വിവരം പ്രത്യക്ഷപ്പെടുക.

പിന്നീട് ഡെസ്ക്ടോപ്പ്, ടിവി എന്നിവയുള്‍പ്പെടെയുള്ള പ്ളാറ്റ്ഫോമുകളിലേക്കും ഈ ലേബലുകള്‍ വ്യാപിപ്പിക്കും.

യുട്യൂബില്‍ വീഡിയോ നിര്‍മ്മിക്കുന്നവര്‍ക്ക് പുതിയ പ്രക്രീയയുമായി പൊരുത്തപ്പെടാന്‍ കുറച്ചു സമയം അനുവദിക്കുമെന്നും സ്ഥിരമായി വിവരങ്ങള്‍ വെളിപ്പെടുത്താതിരുന്നാല്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും യുട്യൂബ് ബ്ളോഗിലൂടെ അറിയിച്ചു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.