ലോകത്തിലെ ഏറ്റവും പുരാതന അക്ഷരമാല കണ്ടെത്തി

ലോകത്തിലെ ഏറ്റവും പുരാതന അക്ഷരമാല കണ്ടെത്തി

Breaking News Global Middle East

ലോകത്തിലെ ഏറ്റവും പുരാതന അക്ഷരമാല കണ്ടെത്തി
ലോകത്തിലെ ഏറ്റവും പുരാതന അക്ഷരമാല കണ്ടെത്തി. വടക്കു പടിഞ്ഞാറന്‍ ടെല്‍ ഉമ്മന്‍ മാരയിലെ ഒരു ശവ കുടീരത്തില്‍ നിന്ന് വിരലുകളോളം നീളമുള്ള കളിമണ്‍ ഫലകങ്ങളില്‍ കൊത്തിയെടുത്ത അക്ഷരമാലയാണ് പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയത്.

കാര്‍ബണ്‍ 14 ഡേറ്റിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് കളിമണ്‍ ഫലകങ്ങള്‍ നിര്‍മ്മിച്ചത്.

22400 ബിസിയിലേതാണെന്നാണ് നിര്‍ണ്ണയിച്ചത്. ഈ അക്ഷര മാലകള്‍ ഇതുവരെ കണ്ടെത്തിയ എല്ലാ അക്ഷരമാലകളേക്കാളും 500 വര്‍ഷം പഴക്കമുള്ളതാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. നന്നായി സംരക്ഷിക്കപ്പെട്ട വെങ്കല യുഗത്തിലെ ആറ് ശവകുടീരങ്ങള്‍ ഉള്‍പ്പെടുന്ന ഒരു ശ്മശാനത്തിനുള്ളില്‍ നിന്നാണ് ഇത് കണ്ടെത്തിയത്.

ശവ കുടീരങ്ങള്‍ക്കുള്ളില്‍ മൃതദേഹങ്ങള്‍ക്കു പുറമേ സ്വര്‍ണം, വെള്ളി ആഭരണങ്ങളും, പാത്രങ്ങള്‍, കുന്തമുന, മണ്‍പാത്രങ്ങള്‍ എന്നിവയും ഉണ്ടായിരുന്നു.

മണ്‍പാത്രത്തിനു അടുത്തായി നാല് ചെറിയ കളിമണ്‍ ഫലകങ്ങളിലാണ് അക്ഷരമാല കൊത്തിവച്ചിരിക്കുന്നത്. 2004-ലാണ് ഈ നിര്‍ണായക കണ്ടെത്തല്‍ നടന്നതെന്നും 2021-ലെ ഒരു അക്കാദമിക് പ്രബന്ധത്തില്‍ പറയുന്നുണ്ടെങ്കിലും ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് അമേരിക്കന്‍ സൊസൈറ്റി ഓഫ് ഓവര്‍സീസ് റിസര്‍ച്ചിന്റെ വാര്‍ഷിക മീറ്റിംഗില്‍ ഗവേഷകരില്‍ ഒരാള്‍ ഈ കണ്ടെത്തലുകള്‍ അവതരിപ്പിച്ചതോടെയാണ് ഈ നിര്‍ണായക കണ്ടെത്തല്‍ വീണ്ടും ചര്‍ച്ചയാകുന്നത്.

അക്ഷരമാല നിലവില്‍ വരുന്നതിനു വളരെ മുമ്പുതന്നെ പുരാതന മനുഷ്യര്‍ ആശയ വിനിമയത്തിന് വ്യത്യസ്ത മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ കണ്ടെത്തിയ കളിമണ്‍ ഫലകത്തിലെ എഴുത്ത് എന്താണ് അര്‍ത്ഥമാക്കുന്നതെന്ന് വിവര്‍ത്തനം ചെയ്യാന്‍ ഗവേഷകര്‍ക്ക് കഴിഞ്ഞിട്ടില്ല.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.