ദൈവം കരുണ കാണിച്ച നിനവേയുടെ നഗരത്തിന്റെ പ്രതീകങ്ങളിലൊന്ന് പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി

ദൈവം കരുണ കാണിച്ച നിനവേയുടെ നഗരത്തിന്റെ പ്രതീകങ്ങളിലൊന്ന് പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി

Asia Breaking News

ദൈവം കരുണ കാണിച്ച നിനവേയുടെ നഗരത്തിന്റെ പ്രതീകങ്ങളിലൊന്ന് പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി
നിനവേ: നിനവേയിലെ ദുഷ്ടത കണ്ടു മടുത്ത ദൈവം യോനാ പ്രവാചകനെ വിളിച്ച് മാനസാന്തരത്തെക്കുറിച്ച് പ്രവചിക്കാന്‍ നിയോഗിച്ച് അയച്ചതുമൂലം ദൈവം അവരോട് കരുണ കാണിച്ചു.

എന്നാല്‍ വര്‍ഷങ്ങള്‍ക്കുശേഷം നഹും പ്രവാചകനിലൂടെ നിനവേയുടെ നാശത്തെക്കുറിച്ച് ദൈവം അരുളപ്പാട് നല്‍കിയിരുന്നു. നിനവേക്കാരുടെ പതനത്തിനു പ്രധാന കാരണങ്ങളിലൊന്നായി പുരാതന ദേവതകളെ ആരാധിച്ചിരുന്നു എന്നതിന്റെ തെളിവുകള്‍ നല്‍കുന്ന പുരാതന ദേവതകളുടെ ചിത്രീകരണങ്ങള്‍ ഉള്‍പ്പെടുന്ന ശിലാ കൊത്തുപണികള്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി.

ഇറാഖിലെ നിനവേയില്‍ ഖനനം നടത്തിയ ജര്‍മ്മന്‍ പുരാവസ്തു ഗവേഷകര്‍ അസിറിയന്‍ സാമ്രാജ്യത്തിന്റെ അവസാന ഭരണാധികാരിയായിരുന്ന അസൂര്‍ നിപാല്‍ രാജാവിനെ ചിത്രീകരിക്കുന്ന ഒരു ഭീമാകാരമായ സ്മാരക ശില്പം കണ്ടെത്തി. ഈ ശിലാഫലകത്തില്‍ രണ്ട് പുറജാതീയ ദേവതകളെ ചിത്രീകരിച്ചിരുന്നു.

അസ്സൂര്‍, ഇസ്താര്‍ അല്ലെങ്കില്‍ ഇഷ്താര്‍ എന്നീ ദേവതകളാണ്. ഈ ശ്രദ്ധേയമായ ശിലാഫലകത്തിലെ കണ്ടെത്തലുകളില്‍ ദൈവങ്ങള്‍ക്കും ഭരണാധികാരിക്കും രക്ഷയും ജീവനും നല്‍കുന്ന ഒരു മത്സ്യ പ്രതിഭയായി വിശേഷിപ്പിച്ചിരിക്കുന്ന ഒരു മനുഷ്യന്റെയും തേളിന്റെയും സങ്കരയിനം പോലെ തോന്നിക്കുന്ന വായും ഉള്‍പ്പെടുന്നു.

നോര്‍ത്ത് കൊട്ടാരത്തിലാണ് ഈ അത്ഭുതപൂര്‍വ്വമായ കണ്ടെത്തല്‍ നടന്നത്. നമുക്ക് അറിയാവുന്ന അസ്സീറിയന്‍ കൊട്ടാരങ്ങളുടെ നിരവധി റിലീഫ് ചിത്രീകരണങ്ങളില്‍ മഹാദേവന്മാരുടെ ചിത്രീകരണമില്ല.

ഇത് കൂടുതല്‍ ആകര്‍ഷകമാക്കുന്നു. ഉല്‍ഖനന പദ്ധതി മേധാവി പ്രൊഫസര്‍ ആരോണ്‍ ഷിമിക് പറയുന്നു. ബൈബിളില്‍ ദൈവത്തിന്റെ കരുണയുടെയും ന്യായവിധിയുടെയും പ്രതീകമായി നിനവേ നിലകൊള്ളുന്നു.

വിഗ്രഹാരാധനയിലും ആക്രമണത്തിലും ആ നഗരം എത്രത്തോളം ആഴത്തില്‍ വേരൂന്നിയിരുന്നുവെന്ന് യോനയുടെ പുസ്തകം വെളിപ്പെടുത്തുന്നു.

എന്നിട്ടും ദൈവം മാനസാന്തരത്തിനുള്ള അവസരം നല്‍കി വരാനിരിക്കുന്ന നാശത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയ അസ്സീറിയന്‍ തലസ്ഥാനത്തേക്കുള്ള യോനയുടെ മനസ്സില്ലാ മനസ്സോടെയുള്ള ദൌത്യം ബൈബിള്‍ ചരിത്രത്തിലെ ഏറ്റവും വലിയ പുനരുജ്ജീവനത്തിലേക്ക് നയിച്ചു.

എന്നിരുന്നാലും നഹുമിനെപ്പോലുള്ള പില്‍ക്കാല പ്രവാചകന്മാര്‍ നിനവെയുടചെ ദുഷ്ടതയിലേക്കുള്ള മടങ്ങി വരവില്‍ ന്യായവിധി പ്രഖ്യാപിച്ചു. ഈ പുതിയ പുരാവസ്തു കണ്ടെത്തല്‍ നിനവേയുടെ അവസാന നാളുകളിലെ ആത്മീയ കാലാവസ്ഥയിലേക്ക് വെളിച്ചം നല്‍കുന്നു.

വ്യാജ ദൈവങ്ങളിലും അമാനുഷിക ജീവികളിലും ആഴത്തില്‍ നിക്ഷേപിക്കപ്പെട്ട ഒരു സംസ്ക്കാരം ഉടലെടുത്തു. നിനവേയിലെ അവശിഷ്ടങ്ങളും അവയിലെ കൊത്തുപണികളും ബൈബിള്‍ വിവരണത്തിന്റെ നിലനില്‍പിന്റെ ചരിത്ര തെളിവുകളായി അന്നും ഇന്നും നമ്മെ ഓര്‍പ്പിക്കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.