പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതു തടഞ്ഞ 12 ക്രൈസ്തവരെ കൊലപ്പെടുത്തി

Breaking News Top News

പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതു തടഞ്ഞ 12 ക്രൈസ്തവരെ കൊലപ്പെടുത്തി
ജോസ്: ക്രൈസ്തവരെ കൊന്നൊടുക്കുന്ന നൈജീരിയായില്‍ കൂടുതല്‍ സംഭവങ്ങള്‍ അരങ്ങേറുന്നത് ആശങ്ക സൃഷ്ടിക്കുന്നു. ക്രിസ്ത്യന്‍ കുടുംബത്തിലെ രണ്ടു പെണ്‍കുട്ടികളെ മുസ്ളീങ്ങള്‍ തട്ടിക്കൊണ്ടുപോയി മതംമാറ്റി വിവാഹം കഴിക്കാനുള്ള ശ്രമത്തെ എതിര്‍ത്ത 12 പേര്‍ക്ക് ദാരുണാന്ത്യം സംഭവിച്ചു.

 

കഡുന സംസ്ഥാനത്തെ കസുവാന്‍ മഗാനി നഗരത്തില്‍ ഫെബ്രുവരി 25-നാണ് അനിഷ്ട സംഭവങ്ങള്‍ അരങ്ങേറിയത്. പ്രദേശത്തെ രണ്ടു കൌമാരക്കാരികളായ ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥിനികളെ ഏതാനും ചില മുസ്ളീങ്ങള്‍ എത്തി വാഹനത്തില്‍ തട്ടിക്കൊണ്ടുപോയതാണ് സംഭവത്തിനു തുടക്കം.

 

ക്രൈസ്തവര്‍ ഉടന്‍തന്നെ വാഹനത്തിലെത്തി പെണ്‍കുട്ടികളെ മോചിപ്പിച്ചു. ഇതിനു തിരിച്ചടിയായി ആയുധധാരികളായ മുസ്ളീങ്ങളെത്തി ക്രൈസ്തവരുടെ വീടുകള്‍ ആക്രമിക്കുകയായിരുന്നു. 12 പേര്‍ മരിക്കുകയും 20 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായി.

 

കൂടാതെ ക്രൈസ്തവരുടെ വീടുകള്‍ ‍, കടകള്‍ എന്നിവ അഗ്നിക്കിരയാക്കിയതായി ഇവാഞ്ചലിക്കല്‍ ചര്‍ച്ച് വിന്നിംഗ് ഓള്‍ സഭാംഗം ജെയിംസ് മഡാക്കി പറഞ്ഞു. കൊല്ലപ്പെട്ടവരും പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരും ഇവാഞ്ചലിക്കല്‍ ചര്‍ച്ച് വിന്നിംഗ്, അസ്സംബ്ളീസ് ഓഫ് ഗോഡ് ചര്‍ച്ച്, ബാപ്റ്റിസ്റ്റ് ചര്‍ച്ച്, മറ്റു ചില സ്വതന്ത്ര പെന്തക്കോസ്തു സഭകള്‍ എന്നിവയിലെ അംഗങ്ങളാണ്.

 

ആക്രമണത്തിനുശേഷം അസ്സംബ്ളീസ് ഓഫ് ഗോഡ് സഭയുടെ ആരാധനാലയവും അക്രമികള്‍ തീവെച്ചു നശിപ്പിച്ചു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Comments are closed.