കൊടും വരള്‍ച്ചയും പ്രളയവും: ലോകത്തെ നശിപ്പിക്കാന്‍ ശേഷിയുള്ള എല്‍നിനോ വരുന്നു

കൊടും വരള്‍ച്ചയും പ്രളയവും: ലോകത്തെ നശിപ്പിക്കാന്‍ ശേഷിയുള്ള എല്‍നിനോ വരുന്നു

Breaking News India

കൊടും വരള്‍ച്ചയും പ്രളയവും: ലോകത്തെ നശിപ്പിക്കാന്‍ ശേഷിയുള്ള എല്‍നിനോ വരുന്നു

കേരളമടക്കമുള്ള പ്രദേശങ്ങളെ ഭീതിയിലാഴ്ത്തി ലോകത്തെ സാരമായി നശിപ്പിക്കാന്‍ ശേഷിയുള്ള എല്‍നിനോ പ്രതിഭാസം വരുന്നുവെന്ന് അറിയിപ്പ്.

ലോകത്തെ വരള്‍ച്ചയിലേക്കും പ്രളയത്തില്‍ മുക്കാനും ശക്തിയുള്ളതാണ് ഇപ്രാവശ്യത്തെ എല്‍നിനോ.

മൂന്നു മുതല്‍ ഏഴ് വര്‍ഷം കൂടുമ്പോള്‍ സ്വാഭാവികമായി സംഭവിക്കുന്ന ഒന്നാണ് എല്‍ നിനോ. കാലാവസ്ഥാ വ്യതിയാനമാണ് ഇതിനു കാരണം.

ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന താപനിലയും ലോകം കണ്ടിട്ടില്ലാത്ത പ്രളയവുമാണ് എല്‍ നിനോ പ്രതിഭാസത്തിലുണ്ടാവുക.

ലണ്ടനിലെ ഇംപീരിയല്‍ കോളേജില്‍ ക്ളൈമറ്റ് സയന്‍സ് പ്രൊഫസറായ ഫ്രെഡറിക് ഒട്ടോയാണ് ഇതു സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ഭൂമിയുടെ ഒരു ഭാഗത്ത് പ്രളയവും മറുഭാഗത്ത് കടുത്ത വരള്‍ചയും ഉണ്ടാക്കുന്ന ഒരു ആഗോള പ്രതിഭാസമാണ് എല്‍നിനോ. പെസഫിക് സമുദ്രത്തിന്റെ താപ നിലയില്‍ ഉണ്ടാകുന്ന അസാധാരണമായ വര്‍ദ്ധനവാണ് ഇതിനു കാരണം.

കിഴക്കന്‍ സമുദ്ര പ്രദേശത്ത് പ്രത്യക്ഷപ്പെട്ട് ക്രമേണ ആഗോള തലത്തില്‍ പ്രത്യാഘാതം സൃഷ്ടിക്കാന്‍ കഴിവുള്ള പ്രതിഭാസമാണിത്. 15 മാസത്തോളം ദുരിതം വിതയ്ക്കാന്‍ എല്‍നിനോയ്ക്കാകും.

എല്‍ നിനോ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ഇന്ത്യയെയാണ്. എല്‍നിനോ ഇന്ത്യയില്‍ ചൂടും ദുര്‍ബ്ബലമായ മണ്‍സൂണ്‍ കാലവുമാണ് സമ്മാനിക്കുക.

കടലിലെയും കരയിലെയും താപവ്യതിയാനമാണ് ഇന്ത്യയില്‍ വേനലും മഴയും നിശ്ചയിക്കുന്നത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.