ചര്‍ച്ച് വാഹനങ്ങളില്‍ മതപരമായ ചിഹ്നങ്ങളും വാചകങ്ങളും നിരോധിച്ചതിനെതിരെ നാഗലാന്‍ഡ് ക്രിസ്ത്യന്‍ ഗ്രൂപ്പുകള്‍
നാഗാലാന്‍ഡിലെ ചര്‍ച്ചുകളുടെയും സ്ഥാപനങ്ങളുടെയും ബന്ധപ്പെട്ട വാഹനങ്ങളില്‍ മതപരമായ സ്റ്റിക്കറുകള്‍, ലോഗോകള്‍, തിരിച്ചറിയല്‍ അടയാളങ്ങള്‍ എന്നിവ നിരോധിക്കുന്ന ഉത്തരവ് പുനപരിശോധിക്കണമെന്നു സംസ്ഥാനത്തെ ക്രിസ്ത്യന്‍ സംഘടനകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
സംസ്ഥാന ഗതാഗത വകുപ്പ് കഴിഞ്ഞ മാസം അവസാനം പുറപ്പെടുവിച്ച ഉത്തരവിനെത്തുടര്‍ന്ന് മെയ് 18-ന് നാഗാലാന്‍ഡ് ജോയിന്റ് ക്രിസ്ത്യന്‍ ഫോറം അപ്പീല്‍ സമര്‍പ്പിച്ചു.
മതപരമായ മുദ്രാവാക്യങ്ങള്‍, സ്ഥാപനപരമായ അടയാളങ്ങള്‍, എന്‍.ജി.ഒ. അടയാളങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള അനധികൃത പ്രദര്‍ശനങ്ങള്‍ 45 ദിവസങ്ങള്‍ക്കുള്ളില്‍ നീക്കം ചെയ്യണമെന്നും അല്ലാത്തപക്ഷം നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശത്തില്‍ പറയുന്നു.
നാഗാലാന്‍ഡിന്റെ ക്രിസ്ത്യന്‍ സത്വം സംസ്ഥാനത്തുടനീളം ദൃശ്യമാകുന്ന സഭാ ചിഹ്നങ്ങളിലൂടെയും വിശ്വാസാധിഷ്ഠിത ആവിഷ്ക്കാരങ്ങളിലൂടെയും വളരെക്കാലമായി പ്രകിഫലിപ്പിക്കുന്നുണ്ടെന്ന് ക്രിസ്ത്യന്‍ ഫോറം സംസ്ഥാന അധികാരികള്‍ക്ക് നല്‍കിയ നിവേദനത്തില്‍ പറയുന്നു.

