യെരുലേമിലെ സ്ഥിരം യു.എസ്. എംബസി സ്ഥലത്തിനായുള്ള കരാര്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ചു
യെരുശലേം: യെരുലേമില്‍ സ്ഥിരമായ യു.എസ്. എംബസി കോമ്പൌണ്ടിനായി ഭൂമി അനുവദിക്കുന്നതിനുള്ള പാട്ടക്കരാര്‍ യു.എസ്. അംബാസിഡര്‍ മൈക്ക് ഹക്കാബിയും യിസ്രായേല്‍ വിദേശകാര്യ മന്ത്രി ഗിഡിയന്‍സ് സാറും കഴിഞ്ഞ ദിവസം ഒപ്പുവച്ചു.
യു.എസ്.-യിസ്രായേല്‍ ബന്ധത്തിന് മറ്റൊരു ചരിത്ര ദിനമാണിതെന്ന് ഹക്കാബി ഒപ്പുവയ്ക്കല്‍ ചടങ്ങില്‍ പറഞ്ഞു.
അമേരിക്കയുടെ 250-മത്തെ വര്‍ഷത്തിന്റെ തലേന്ന് യിസ്രായേലിന്റെ നിത്യ തലസ്ഥാനമായ യെരുശലേമില്‍ നമ്മുടെ സാന്നിദ്ധ്യം ആഴത്തിലാക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നതാണ് ഈ സ്ഥലം ഏറ്റെടുക്കല്‍ എന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
2017-ല്‍ യെരുശലേമിന് യു.എസ്. അംഗീകാരം നല്കിയതും തുടര്‍ന്നുള്ള എംബസി സ്ഥലം മാറ്റവും ചരിത്രപരമായ നീതിയുടെ പ്രവര്‍ത്തിയുമാണെന്ന് സാര്‍ പ്രശംസിച്ചു.

