സുമാത്ര: ലോകമെങ്ങും നിരപരാധികളെ കൊന്നൊടുക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ഇന്‍ഡൊനീഷ്യയിലെ സുമാത്രയില്‍ പകതീര്‍ത്തത് പള്ളിയില്‍ കുര്‍ബാന ചൊല്ലിക്കൊണ്ടിരുന്ന വൈദികനുനേരെ.
ബോംബ് പൊട്ടിച്ച് വിശ്വാസികളെ കൊലപ്പെടുത്താനുള്ള ശ്രമം പരാജയപ്പെട്ടപ്പോഴാണ് ആല്‍ബര്‍ട്ട് പാണ്ഡ്യാംഗന്‍ എന്ന വൈദികന് ആക്രമിക്കപ്പെട്ടത്.
ഇന്‍ഡൊനീഷ്യന്‍ ദ്വീപായ സുമാത്രയിലെ പള്ളിയില്‍ കുര്‍ബാനയില്‍ പങ്കെടുക്കാനെന്ന വ്യാജേന എത്തിയ യുവാവ് ബോംബ് പൊട്ടിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
നാടന്‍ ബോംബാണ് ഇയാള്‍ ഉപയോഗിച്ചത്. ഇതേത്തുടര്‍ന്നാണ് വൈദികനെ ആക്രമിച്ചത്. ഇടതുകൈയ്ക്ക് കുത്തേറ്റ ആല്‍ബര്‍ട്ടിനെ വിശ്വാസികള്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. അക്രമിയെ പിടികൂടി പൊലീസുനും കൈമാറി.
മെദാനിലെ സെന്റ് ജോസഫ് പള്ളിയില്‍ ഞായറാഴ്ച കുര്‍ബാന നടന്നുകൊണ്ടിരിക്കെയാണ് സംഭവം.
18-വയസ്സുള്ള യുവാവാണ് ആയുധവുമായി പള്ളിയിലെത്തിയത്. ചാവേറാക്രമണം നടത്താനായിരുന്നു ഇയാളുടെ പദ്ധതിയെന്നും അത് പരാജയപ്പെട്ടപ്പോഴാണ് വൈദികനെ ആക്രമിക്കാന്‍ തുനിഞ്ഞതെന്നും പൊലീസ് പറഞ്ഞു.
ഐസിസ് ഭീകരനാണ് യുവാവെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇയാളില്‍നിന്ന് തിരിച്ചറിയല്‍ കാര്‍ഡും ഐസിസിന്റെ പതാകയും പിടിച്ചെടുത്തു. താന്‍ തനിച്ചല്ല പ്രവര്‍ത്തിക്കുന്നതെന്ന് പൊലീസിനോട് പറഞ്ഞെന്നും റിപ്പോര്‍ട്ടുണ്ട്. ബോംബ് പൊട്ടിയിരുന്നെങ്കില്‍ നൂറിലേറെ വിശ്വാസികളെങ്കിലും കൊല്ലപ്പെടുമായിരുന്നുവെന്നാണ് പൊലീസ് കരുതുന്നത്.
മുസ്ലിം ഭൂരിപക്ഷ രാജ്യമായ ഇന്‍ഡൊനീഷ്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കുനേരെ നടക്കുന്ന ഏറ്റവും ഒടുവിലത്തെ ആക്രമണമാണിത്. ജനുവരിയില്‍ നടന്ന ചാവേറാക്രമണത്തില്‍ ഒരു വിദേശിയടക്കം എട്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. ജലൈയില്‍ ഐസിസ് ഭീകരന് പൊലീസ് സ്റ്റേഷനുമുന്നില്‍ ചാവേര്‍ സ്ഫോടനം നടത്തുകയുണ്ടായി.

