യേശുവിന്റെ ക്രൂശീകരണ സമയത്ത് പീലാത്തോസ് ഉപയോഗിച്ച മൂദ്ര മോതിരം തിരിച്ചറിഞ്ഞു

യേശുവിന്റെ ക്രൂശീകരണ സമയത്ത് പീലാത്തോസ് ഉപയോഗിച്ച മൂദ്ര മോതിരം തിരിച്ചറിഞ്ഞു

Breaking News Global Middle East

യേശുവിന്റെ ക്രൂശീകരണ സമയത്ത് പീലാത്തോസ് ഉപയോഗിച്ച മൂദ്ര മോതിരം തിരിച്ചറിഞ്ഞു
യെരുശലേം: ലോകത്തിന്റെ രക്ഷകനും ദൈവപുത്രനുമായ യേശുവിനെ ക്രൂശിക്കാന്‍ ഉത്തരവിട്ട സമയത്ത് പീലാത്തോസ് ഉപയോഗിച്ചിരുന്ന വെങ്കല മുദ്ര മോതിരം ഗോവേഷകര്‍ തിരിച്ചറിഞ്ഞു.

50 വര്‍ഷം മുമ്പ് ബേത്ത്ലഹേമിനു സമീപം ഹെരോദാ രാജാവ് പണികഴിപ്പിച്ച കൊട്ടാരം നിന്ന സ്ഥലത്തുനിന്ന് പുരാവസ്തു ഗവേഷകര്‍ ഉല്‍ഖനനത്തിനിടയിലാണ് ഈ വെങ്കല മുദ്ര മോതിരം കണ്ടെടുത്തത്.

അന്നു മുതല്‍ വിശദമായി നടത്തിവന്ന പരിശോധനയിലും പഠനത്തിനുമൊടുവിലാണ് ഈ മുദ്ര മോതിരം അന്ന് യെഹൂദ്യയിലെ റോമന്‍ ഗവര്‍ണറായിരുന്ന പൊന്തിയോസ് പീലാത്തോസ് (എ.ഡി. 26-37) ഉപയോഗിച്ചിരുന്നതാണെന്ന് ഗവേഷകര്‍ സ്ഥിരീകരിച്ചത്.

ഒരു പ്രത്യേക ക്യാമറയുടെ സഹായത്തോടെ യിസ്രായേല്‍ ആന്റിക്വിറ്റീസ് അതോറിറ്റിയുടെ ലാബില്‍ നടത്തിയ പരിശോധനയില്‍ ഈ മോതിരത്തില്‍ ‘pilatus’ എന്നു ഗ്രീക്ക് അക്ഷരത്തില്‍ എഴുതിയിരിക്കുന്നതായി കണ്ടെത്തി. മോതിരത്തിന്റെ മധ്യഭാഗത്ത് വീഞ്ഞു പാത്രം ചിത്രീകരിച്ചിരുന്നതായും ഗവേഷകര്‍ പറഞ്ഞു.

ഈ മോതിരത്തില്‍ കാണുന്നതുപോലെ അന്നത്തെക്കാലത്ത് ഔന്നിത്യവും സമ്പത്തുമുള്ള മറ്റൊരു പീലാത്തോസ് ജീവിച്ചിരുന്നതായി എനിക്കറിയില്ല!! ഗവേഷണത്തിനു നേതൃത്വം നല്‍കിയ ഹീബ്രു സര്‍വ്വകലാശാലയിലെ പ്രൊഫസര്‍ ഡാനി ഷുവാര്‍ട്ട്സ് പറഞ്ഞു. പീലാത്തോസ് എന്ന പേര് വളരെ അപൂര്‍വ്വമായിട്ട് മാത്രമുളളതായിരുന്നു.

യേശഉവിന്റെ ക്രൂശീകരണ സമയത്ത് ഗവര്‍ണര്‍ പീലാത്തോസ് ഉപയോഗിച്ച മുദ്ര മോതിരമാണിതെന്ന് കരുതുന്നതായി ഗവേഷകര്‍ പറഞ്ഞു. ഇതൊരു സാധാരണ മോതിരമല്ല. ഒരു മുദ്ര മോതിരം തന്നെയാണ്. ഔദ്യോഗികമായി എഴുത്തുകളിലും മറ്റ് ആധാരങ്ങളിലും ഉപയോഗിച്ചുവന്നിരുന്ന മുദ്രയാണിത്.

ഈ മുദ്ര മോതിരം 1968-69 കാലഘട്ടത്തില്‍ അന്നത്തെ ഹീബ്രു സര്‍വ്വകലാശാലയിലെ പ്രൊഫസര്‍ ഗിദയോന്‍ ഫോര്‍സ്റ്ററാണ് കണ്ടെടുത്തത്. യേശുവിനെ ക്രൂശിച്ചതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും പീലാത്തോസ് കൈകള്‍ കഴുകി ഒഴിഞ്ഞു മാറിയതായി തിരുവചനത്തില്‍ വായിക്കുന്നു.