യെരുശലേമിലെ “ഡോം ഓഫ് ദി റോക്ക്” സമാധാനത്തിനു ഒരു തടസ്സമാണെന്ന് ഷിയ ഇമാം
യെരുശലേമിലെ സമാധാനത്തിന് ഇസ്ളാമിക് മോസ്ക്കായ “ഡോം ഓഫ് ദി റോക്ക്” ഒരു തടസ്സമാണെന്ന് സമാധാനത്തിന്റെ ഇമാം എന്നറിയപ്പെടുന്ന പ്രമുഖ ഷിയാ പുരോഹിതനായ തൌഹിദി. യിസ്രായേലിലെ പ്രമുഖ മിഡില്‍ ഈസ്റ്റ് പണ്ഡിതന്മാരില് ഒരാളും അറബ് സമൂഹത്തില്‍ വിദഗ്ധനുമായ കേദാറുമായുള്ള അഭിമുഖത്തിലാണ് തൌഹിദി തന്റെ നിലപാട് വെളിപ്പെടുത്തിയത്.
മൂന്നാം യെരുശലേം ദൈവാലയത്തെക്കുറിച്ച് കുറച്ചു കാലമായി നടക്കുന്ന ഒരു സംഭാഷണമാണ്. പക്ഷെ എനിക്ക് ഇതിനെക്കുറിച്ച് നിരവധി ചേദ്യങ്ങളുണ്ട്. തൌഹിദ് പറഞ്ഞു.
ഇത് പ്രാധാന്യം അര്‍ഹിക്കുന്നു എന്നതാണെന്ന് എനിക്കറിയാം. ഭാവിയില്‍ അത് സംഭവിക്കും. ഭാവിയില്‍ ദൈവാലയം നിര്‍മ്മിക്കപ്പെടുമെന്ന് സങ്കല്പ്പിക്കപ്പെടുന്ന പ്രദേശം ഇതുതന്നെയാണോ? ദൈവാലയം സ്ഥിതി ചെയ്തിരുന്ന സ്ഥലം ഇതുതന്നെയാണോ? ആദ്യത്തെ രണ്ടു ദൈവാലയങ്ങളുടെ സ്ഥാനം എവിടെയാണെന്നു മാത്രമേ എനിക്കറിയു.
കേദാര്‍ മറുപടി പറഞ്ഞു ആദ്യത്തെയും രണ്ടാമത്തെയും ആലയം ചരിത്രപരമായി ഇന്ന് ഈ പാറയുടെ താഴികക്കുടം നില്ക്കുന്നിടത്താണ് സ്ഥി ചെയ്തിരുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.
മൂന്നാമത്തെ ദൈവാലയം സര്‍വ്വശക്തനായ ദൈവം അത് സ്വയം ചെയ്യും. യിസ്രായേല്‍ എന്ന നാട് മുസ്ളീം ദേശമല്ലെന്നും യഥാര്‍ത്ഥ സ്വദേശീയ ജനത പലസ്തീനികളാണെന്നും ഒരിക്കല്‍ യഹൂദരായിരുന്നുവെന്നും തൌഹിദ് തന്റെ അഭിപ്രായം പ്രകടിപ്പിച്ചു.
യിസ്രായേലിന്റെ നാശം ആഗ്രഹിക്കുന്നവരെ അദ്ദേഹം എതിര്‍ക്കുകയും സമാധാന പ്രചരണത്തിനായി തന്റെ ജീവിതം സമര്‍പ്പിക്കുന്നു എന്നും ഇസ്ളാമില്‍ ഈ സ്ഥലം മുഴുവന്‍ പവിത്രമല്ല ഈ പാറയുടെ താഴികക്കുടം ഒരു തടസ്സമാണ് എന്നും സമാധനത്തിന്റെ വഴിയില്‍ ഇതൊരു ചരിത്രപരമായ പ്രശ്നമാണ് എന്നും തൌഹിദി പറഞ്ഞു.
സ്ഥലത്തിന്റെ ആസൂത്രകനെ എനിക്കറിയാം ദൈവത്തെ പരാമര്‍ശിച്ചുകൊണ്ട് കേദാര്‍ മറുപടി പറഞ്ഞു. മൂന്നാം യെരുശലേം ദൈവാലയം ദൈവം ശരിയായ സ്ഥലത്ത് സ്ഥാപിക്കും.
കേദാര്‍ കൂട്ടിച്ചേര്‍ത്തു. ഇറാനിലെ കോമില് ജനിച്ച തൌഹിദി ഒരു ഓസ്ട്രേലിയന്‍ പൌരനാണെങ്കിലും തന്റെ കൂടുതല്‍ സമയവും കാനഡയിലാണ് ചിലവഴിക്കുന്നത്.

