95-ാമത് കുമ്പനാട് കണ്‍വന്‍ഷന്‍

95-ാമത് കുമ്പനാട് കണ്‍വന്‍ഷന്‍

Convention Kerala

95-ാമത് കുമ്പനാട് കണ്‍വന്‍ഷന്‍
കുമ്പനാട്: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ ജനറല്‍ കണ്‍വന്‍ഷന്‍ ജനുവരി 13-20 വരെ കുമ്പനാട് നടക്കും. കണ്‍വന്‍ഷനു മുന്നോടിയായി മുന്‍ വര്‍ഷങ്ങളിലേതുപോലെ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ഉപവാസ ഉണര്‍വ്വു യോഗങ്ങളും അതേ പന്തലില്‍ നടക്കും.

“വിശ്വസിച്ചാല്‍ നീ ദൈവത്തിന്റെ മഹത്വം കാണും” എന്നതാണ് കണ്‍വന്‍ഷന്‍ തീം. കണ്‍വന്‍ഷനോടനുബന്ധിച്ച് തിങ്കളാഴ്ച രാത്രിയില്‍ പ്രമുഖ പെന്തക്കോസ്ത് സഭകളുടെ നേതാക്കള്‍ പങ്കെടുക്കുകയും ലഘു സന്ദേശങ്ങള്‍ നല്‍കുകയും ചെയ്യും.

ചൊവ്വാഴ്ച പകല്‍ ഹെബ്രോന്‍ ബൈബിള്‍ കോളേജ് ഗ്രാഡുവേഷന്‍ ‍, വ്യാഴാഴ്ച സോദരി സമ്മേളനം, വെള്ളി ഉച്ചയ്ക്കുശേഷം വിദേശ മലയാളി സമ്മേളനം, ശനി രാവിലെ ഗ്ളോബല്‍ മീഡിയാ മീറ്റ്, വൈകുന്നേരം യുവജന സണ്ടേസ്കൂള്‍ സമ്മേളനം എന്നിവ നടക്കും.

ഞായറാഴ്ച രാവിലെ 8-ന് ആരംഭിക്കുന്ന തിരുവത്താഴ ശുശ്രൂഷയില്‍ പതിനായിരങ്ങള്‍ പങ്കെടുക്കും. കണ്‍വന്‍ഷന് പങ്കെടുക്കുന്ന എല്ലാവര്‍ക്കും ഭക്ഷണം നല്‍കുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്തു വരുന്നു. സസ്യാഹാരമായിരിക്കും നല്‍കുന്നത്.

ജല പ്രളയത്തിന്റെയും മറ്റും പശ്ചാത്തലത്തില്‍ ചെലവു ചുരുക്കിയുള്ള കണ്‍വന്‍ഷനായിരിക്കും നടത്തുകയെന്നും ഭാരവാഹികള്‍ അറിയിച്ചു. പബ്ളിസിറ്റി കണ്‍വീനറായി എം.വി. ഫിലിപ്പും, ജോജി ഐപ്പ് മാത്യൂസും പ്രവര്‍ത്തിക്കുന്നു.