ഇറാനില്‍ കഴിഞ്ഞമാസം മാത്രം അറസ്റ്റു ചെയ്യപ്പെട്ട ക്രൈസ്തവര്‍ 150

ഇറാനില്‍ കഴിഞ്ഞമാസം മാത്രം അറസ്റ്റു ചെയ്യപ്പെട്ട ക്രൈസ്തവര്‍ 150

Breaking News Middle East

ഇറാനില്‍ കഴിഞ്ഞമാസം മാത്രം അറസ്റ്റു ചെയ്യപ്പെട്ട ക്രൈസ്തവര്‍ 150
ടെഹ്റാന്‍ ‍: ക്രൈസ്തവര്‍ വിശ്വാസത്തിന്റെ പേരിലും സുവിശേഷ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനും ഇറാനില്‍ 2018 നവംബര്‍ മാസം അറസ്റ്റു ചെയ്യപ്പെട്ടവര്‍ 150.

അവസാന ആഴ്ചയില്‍ മാത്രം പാസ്റ്റര്‍മാരും വിശ്വാസികളുമായ 114 പേരെയാണ് അറസ്റ്റു ചെയ്തത്. വിവിധ സഭകളുടെയും സംഘടനകളുടെയും നേതൃത്വ സ്ഥാനത്തുള്ളവരും വിശ്വാസികളുമായവരെ ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചും താമസ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചും ഇറാന്‍ സുരക്ഷാ സേന നടത്തിയ റെയ്ഡിലാണ് ക്രൈസ്തവരെ അറസ്റ്റു ചെയ്തത്.

‘രാജ്യത്തിന്റെ സുരക്ഷയ്ക്കു ഭീഷണി ഉയര്‍ത്തുന്നു’ എന്നാരോപിച്ചാണ് അറസ്റ്റും റിമാന്റും.
ഇറാനിലെ പ്രമുഖ 11-ഓളം നഗരങ്ങളില്‍ നിന്നുമാണ് ക്രൈസ്തവരെ കസ്റ്റഡിയിലെടുത്തിട്ടുള്ളതെന്ന് ക്രൈസ്തവ വിശ്വാസി മന്‍സൂര്‍ ബോര്‍ജി പ്രമുഖ ക്രൈസ്തവ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

റെയ്ഡില്‍ വിശ്വാസികളുടെ മൊബൈല്‍ ഫോണുകളും കമ്പ്യൂട്ടറുകളും, ബൈബിളുകള്‍ ‍, മറ്റു ക്രൈസ്തവ പ്രസിദ്ധീകരണങ്ങള്‍ എന്നിവ പിടിച്ചെടുക്കുകയുണ്ടായി. സുവിശേഷ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് 2013-ല്‍ അറസ്റ്റു ചെയ്യപ്പെട്ട് ജയിലില്‍ ശിക്ഷ അനുഭവിക്കുന്ന ഇബ്രാഹിം ഫിറൂസി (30) യുടെ മാതാവ് കോബ്ര കമറാനി ഡിസംബര്‍ 3-ന് ക്യാന്‍സര്‍ ബാധിച്ച് മരിച്ചിരുന്നു.

തന്റെ അവസാന നാളുകളില്‍ മകനെ കാണുവാന്‍ ഈ മാതാവ് ആഗ്രഹം പ്രകടിപ്പിച്ച് ജയില്‍ അധികാരികള്‍ക്ക് കത്ത് നല്‍കിയിരുന്നു എങ്കിലും മാതാവിനെ കാണുവാന്‍ ഫിറൂസിയെ അനുവദിച്ചില്ല. ഇതുപോലെ മനുഷ്യത്വ രഹിതമായ പ്രവര്‍ത്തനങ്ങളാണ് ഇറാനില്‍നിന്നും ക്രൈസ്തവ ജനതയ്ക്കു നേരിടേണ്ടി വരുന്നത്.

ഫിറൂസി നേരത്തെ ഇസ്ളാം മതത്തില്‍നിന്നും രക്ഷിക്കപ്പെട്ട് ക്രിസ്ത്യാനിയായതാണ്. ഇത്തരത്തില്‍ നൂറുകണക്കിനു മിസ്ളീങ്ങളാണ് വര്‍ഷംതോറും ക്രിസ്തുവിങ്കലേക്കു കടന്നുവന്നുകൊണ്ടിരിക്കുന്നത്.