യിസ്രായേലിന്റെ വജ്രായുധം ‘അയണ്‍ ഡോമിന്’ യു.എസിന്റെ 100 കോടി ഡോളര്‍ കൂടി
വാഷിംഗ്ടണ്‍ : ലോകത്തുതന്നെ ഏറ്റവും ശക്തമായ യിസ്രായേലിന്റെ ആയുധമായ അയണ്‍ ഡോം മിസൈലിന് അമേരിക്കയുടെ 100 കോടി ഡോളര്‍ കൂടി അധിക സഹായം നല്കാന് യു.എസ്. പ്രതിനിധി സഭയുടെ അംഗീകാരം.
യിസ്രായേലിന്റെ സൈനിക ആവശ്യങ്ങള്‍ക്ക് അമേരിക്ക നല്കുന്ന വാര്‍ഷിക സഹായത്തിനു പുറമെയാണിത്. ധനസഹായം അനുവദിച്ചുള്ള ബില്‍ ഇനി സെനറ്റിലെത്തണം. ബില്ലിനു കാര്യമായ എതിര്‍പ്പുകളൊന്നും സെനറ്റില്‍ ഉണ്ടാകാനിടയില്ല. ശേഷം പ്രസിഡന്റ് ബൈഡന് ഒപ്പുവെക്കുന്നതോടെ അധിക ധനസഹായം അനുവദിക്കുന്നതിനുള്ള നടപടി പൂര്‍ത്തിയാകും.
2016-ല്‍ ബറാക് ഒബാമ പ്രസിഡന്റായിരിക്കുമ്പോള്‍ യിസ്രായേലുമായി അമേരിക്ക പരസ്പര ധാരണ ഉണ്ടാക്കിയിരുന്നു. പത്തു വര്‍ഷത്തേക്കുള്ള പ്രസ്തുത ധാരണ അനുസരിച്ച് ഓരോ വര്‍ഷവും 3.8 ബില്യണ്‍ (380 കോടി) ഡോളര്‍ യിസ്രായേലിന്റെ സൈനിക സൈനിക ആവശ്യങ്ങള്‍ക്കായി അമേരിക്ക നല്‍കുന്നുണ്ട്.
അതില്‍ 500 മില്യണ്‍ (50 കോടി) ഡോളര്‍ യിസ്രായേലിന്റെ അയണ്‍ ഡോം മിസൈല്‍ പ്രതിരോധ സംവിധാനത്തിനുള്ളതാണ്. കഴിഞ്ഞ വര്‍ഷം 73 മില്യണിന്റെ പ്രത്യേക സഹായവും അമേരിക്ക അനുവദിച്ചിരുന്നു.

