അഫ്ഗാനിസ്ഥാനില്‍നിന്നു രക്ഷപെടുന്നതിനിടെ നാലു ക്രൈസ്തവരെ വധിച്ചു
കാബൂള്‍ : അഫ്ഗാനിസ്ഥാനില്‍ താലിബാന് ഭരണം വന്നതോടുകൂടി പുറം രാജ്യത്തേക്കു രക്ഷപെടാനായി അതിര്‍ത്തിയിലെത്തിയ കുടുംബത്തിലെ നാലു പുരുഷന്മാരെ ഇസ്ളാമിക തീവ്രവാദികള്‍ കൊലപ്പെടുത്തി.
എഫ്.എം.ഐ.യുടെ നെഹെമ്യാവ് ആണ് ഈ വിവരം പുറത്തു വിട്ടത്. കുടുംബം അതിര്‍ത്തിയില്‍ എത്തിയപ്പോള്‍ തീവ്രവാദികള്‍ തടഞ്ഞു നിര്‍ത്തുകയും നിങ്ങള്‍ മുസ്ളീങ്ങള്‍ ആണോ എന്നു ചോദിച്ചു, അല്ല ഞങ്ങള്‍ ക്രിസ്ത്യാനികളാണ് എന്നു മറുപടി നല്കിയപ്പോള് നാലു പുരുഷന്മാരെ തീവ്രവാദികള്‍ കൊല്ലുകയായിരുന്നു.
ഈ കുടുംബത്തിലെ സ്ത്രീകളെയും കുട്ടികളെയും പോകുവാന്‍ അനുവദിക്കുകയും ചെയ്തു. തീവ്രവാദികള്‍ ഐ.എസിന്റെ പതാക പിടിച്ചവരും കറുത്ത വസ്ത്രം ധരിച്ചവരായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മരിച്ച വിശ്വാസികളുടെ കുടുംബങ്ങളെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

