യുദ്ധങ്ങള്‍ക്കിടയിലും യിസ്രായേലിന്റെ പ്രതിശീര്‍ഷ ജിഡിപി യു.കെയെയും പ്രാന്‍സിനെയും മറികടന്നു
യിസ്രായേല്‍ ഇപ്പോള്‍ ഇറാനെതിരെയും ലെബനനിലെ ഹിസ്ബുള്ളയ്ക്കെതിരെയും ഒരുപോലെ യുദ്ധത്തിലാണ്. എങ്കിലും യിസ്രായേലിന്റെ സമ്പദ് വ്യവസ്ഥ ശക്തമായി തുടരുന്നതായി റിപ്പോര്‍ട്ട്.
അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് പ്രകാരം യിസ്രായേല്‍ ലോകത്തിലെ ഏറ്റവും മികച്ച സമ്പദ് വ്യവസ്ഥകളില്‍ ഒന്നാണ് എന്നാണ്.
യിസ്രായേലിന്റെ പ്രതിശീര്‍ഷ മൊത്ത ആഭ്യന്തര ഉദ്പ്പാദനം (ജിഡിപി) ഏകദേശം 69,800 ഡോളറായി കണക്കാക്കപ്പെടുന്നു.
ലോകത്ത് 20-മത്തെ സ്ഥാനത്താണ് ഈ റാങ്കിംഗ്. ശ്രദ്ധേയമായ ഉയര്‍ച്ചയെ ഇത് പ്രതിഫലിപ്പിക്കുന്നു.
യിസ്രായേല്‍ ഇപ്പോള്‍ യു.കെ. (ഏകദേശം 56,100 ഡോളര്‍), ഫ്രാന്‍സ് (ഏകദേശം 51,200 ഡോളര്‍) തുടങ്ങിയ രാജ്യങ്ങളുടെ മുന്നിലാണ്.
രാജ്യം അനിശ്ചിതത്വത്തിന്റെയും പോരാട്ടത്തിന്റെയും സാഹചര്യങ്ങളില്‍ പോലും സമ്പദ് വ്യവസ്ഥയ്ക്ക് ഉയര്‍ന്ന അധിക മൂല്യം സൃഷ്ടിക്കുന്നത് തുടരുന്ന സാങ്കേതിക മേഖലയുടെയും പ്രതിരോധ കയറ്റുമതിയുടെയും ശക്തിയാണ് വളര്‍ച്ചയ്ക്ക് പ്രധാനമായും കാരണമാകുന്നത് എന്ന് റിപ്പോര്‍ട്ടിലുണ്ട്.

