ലോകത്ത് പ്രതിദിനം 16,000 കുട്ടികള്‍ മരിക്കുന്നു
യുണൈറ്റഡ് നേഷന്‍സ്: ലോകത്ത് പ്രതിദിനം അഞ്ചു വയസിനു താഴെയുള്ള 16,000 കുട്ടികള്‍ മരിക്കുന്നതായി ലോകാരോഗ്യ സംഘടനയും യൂണിസെഫും ചേര്‍ന്നു നടത്തിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
കൂടുതല്‍ മരണവും സംഭവിക്കുന്നത് പോഷകാഹാരക്കുറവു മൂലമാണ്. ജനിച്ച് 28 ദിവസം തികയുന്നതിനു മുമ്പാണ് 45 ശതമാനം കേസുകളും സംഭവിക്കുന്നത്. നേരത്തേയുള്ള പ്രസവം, ന്യുമോണിയ, പ്രസവ സമയത്തെ പ്രശ്നങ്ങള്‍ , അതിസാരം, മലേറിയ തുടങ്ങിയവയാണ് മരണനിരക്ക് കൂടുവാനുള്ള കാരണങ്ങള്‍ .
1990-ലാണ് ശിശു മരണനിരക്ക് കുറയ്ക്കാനായി യൂണിസെഫിന്റെ നേതൃത്വത്തില്‍ പദ്ധതികള്‍ കൊണ്ടുവന്നത്. 25 വര്‍ഷംകൊണ്ട് ശിശു മരണനിരക്ക് പടിപടിയായി കുറയ്ക്കുവാനുള്ള നടപടികളാണ് യുണിസെഫ് ലക്ഷ്യം വയ്ക്കുന്നത്.

