യിസ്രായേല്‍ വിശ്വാസികള്‍ പ്രത്യാശയില്‍ ഉറച്ചു നില്‍ക്കുന്നതായി പാസ്റ്റര്‍ ടെസ്കഹാസി

യിസ്രായേല്‍ വിശ്വാസികള്‍ പ്രത്യാശയില്‍ ഉറച്ചു നില്‍ക്കുന്നതായി പാസ്റ്റര്‍ ടെസ്കഹാസി

Asia Breaking News Europe

യിസ്രായേല്‍ വിശ്വാസികള്‍ പ്രത്യാശയില്‍ ഉറച്ചു നില്‍ക്കുന്നതായി പാസ്റ്റര്‍ ടെസ്കഹാസി

ഹമാസിന്റെ ഭീകരതയുമായി മല്ലിടുന്നതിനിടയില്‍ യിസ്രായേലിലെ ക്രിസ്ത്യന്‍ വിശ്വാസികള്‍ സുവിശേഷ പ്രത്യാശയില്‍ ഉറച്ചുനില്‍ക്കുന്നതായി അഷ്ദോസിലെ ബെയ്റ്റ് ഹാലേല്‍ സഭയുടെ ശുശ്രൂഷകനായ പാസ്റ്റര്‍ ടെസ് കഹാസി പറയുന്നു.

ഹമാസ് മരണത്തെ വിശുദ്ധീകരിക്കുകയാണ് പ്രത്യേകിച്ച് സാധാരണക്കാരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതില്‍നിന്ന് ഇത് വ്യക്തമാണ്.

ബന്ദികളുടെയും കുട്ടികളുടെയും കൊലപാതക വാര്‍ത്ത അദ്ദേഹത്തിന്റെ സമൂഹത്തെ മുഴുവന്‍ ബാധിക്കുകയുണ്ടായി. എല്ലാവരും അസ്വസ്ഥരായിരുന്നു. ഞാനും മറ്റുള്ളവരും ഉള്‍പ്പെടെ അദ്ദേഹം പറയുന്നു.

എനിക്ക് 8 വയസുള്ള ഒരു മകനുണ്ട്. സംഭവത്തില്‍ എല്ലാവരും വിലപിച്ചു. തന്റെ ജനതയുടെ പ്രത്യാശയുടെ ഉറവിടമായി പാസ്റ്റര്‍ കഹാസി യേശുവിനെ അഥവാ യേഹ്ശുവായെ ചൂണ്ടിക്കാണിക്കുന്നു.

സങ്കീര്‍ത്തനം 121: 1,2 അദ്ദേഹം ഉദ്ധരിക്കുന്നു. ഞാന്‍ എന്റെ കണ്ണ് പര്‍വ്വതങ്ങളിലേക്ക് ഉയര്‍ത്തുന്നു… എനിക്ക് സഹായം എവിടെനിന്ന വരും….? സങ്കീര്‍ത്തനക്കാരന്‍ ആത്യന്തികമായി ഉത്തരം കണ്ടെത്തുന്നു പര്‍വ്വതങ്ങളില്‍നിന്നല്ല മറിച്ച് അവയുടെ സൃഷ്ടാവില്‍നിന്നാണ്.

എന്റെ സഹായം ആകാശത്തിന്റെയും ഭൂമിയുടെയും സൃഷ്ടാവില്‍നിന്നാണ് എന്നു മറുപടിയും നല്‍കുന്നു. ഒരുപാട് ചോദ്യങ്ങളുണ്ട്. പക്ഷെ ദൈവത്തില്‍ ആശ്രയിക്കുന്നു.