ലോകാവസാനത്തേപ്പറ്റിയുള്ള 'എന്‍ഡ് ഓഫ് ഡേയ്സ്' പുസ്തകവും, കൊറോണയെക്കുറിച്ചുള്ള പ്രചരണവും

ലോകാവസാനത്തേപ്പറ്റിയുള്ള ‘എന്‍ഡ് ഓഫ് ഡേയ്സ്’ പുസ്തകവും, കൊറോണയെക്കുറിച്ചുള്ള പ്രചരണവും

Breaking News USA

ലോകാവസാനത്തേപ്പറ്റിയുള്ള ‘എന്‍ഡ് ഓഫ് ഡേയ്സ്’ പുസ്തകവും, കൊറോണയെക്കുറിച്ചുള്ള പ്രചരണവും
ലോകം മുഴുവന്‍ കൊറോണ വൈറസ് ഭീതിയില്‍ കഴിയുമ്പോള്‍ കൊറോണയെക്കുറിച്ച് നിരവധി വാര്‍ത്തകള്‍ സൃഷ്ടിക്കപ്പെടുന്നുണ്ട്. പലതും സത്യവും ചിലത് മിഥ്യയുമാണ്.

സില്‍വിയ ബ്രൌണ്‍ എന്ന എഴുത്തുകാരിയുടെ എന്‍ഡ് ഓഫ് ഡേയ്സ് എന്ന പുസ്തകത്തില്‍ കൊറോണയെക്കുറിച്ച് സൂചിപ്പിച്ചിരിക്കുന്നു എന്ന സന്ദേശംവും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നു.

എന്നാല്‍ ഈ വാര്‍ത്തയുടെ സത്യാവസ്ഥ ഫെയ്സ് ബുക്കിലൂടെ വെളിപ്പെടുത്തുകയാണ് റോജിന്‍ പൈനുംമൂട്.
കൊറോണ വൈറസ് അഥവാ കോപിഡ് 19 എന്ന മാരക വൈറസിനെക്കുറിച്ചുള്ള സന്ദേശം എന്ന പേരില്‍ പ്രചരിച്ചിരിക്കുന്ന സില്‍വിയ ബ്രൌണിന്റെ തൂലികയില്‍ പിറവികൊണ്ട എന്‍ഡ് ഓഫ് ഡേയ്സില്‍ ലോകാവസാനത്തെക്കുറിച്ചുള്ള പ്രചാരണങ്ങള്‍ അടങ്ങിയ ഈ പുസ്തകത്തില്‍ അങ്ങനെയൊരു കാര്യം ഇല്ലേയില്ല. പ്രസ്തുത ഫോര്‍വേഡില്‍ പേജ് നമ്പര്‍ 312 ലാണ് കൊറോണ കാര്യം ഉള്ളത്.

എന്നാല്‍ ഈ പുസ്തകത്തില്‍ കേവലം 269 പേജുകള്‍ മാത്രമേ ഉള്ളു എന്നതാണ് രസകരം. അഥവാ ഇതിനെക്കുറിച്ച് കൂടുതല്‍ സില്‍വിയോടു ചോദിക്കണമെന്നു കരുതിയാല്‍ ഈ എഴുത്തുകാരി 2013-ല്‍ എഴുപത്തിഏഴമത്തെ വയസ്സില്‍ ഇഹലോകവാസം വെടിഞ്ഞു.

2008-ല്‍ ജൂലൈയില്‍ അമേരിക്കയിലെ പെന്‍ഗ്വിന്‍ ഗ്രൂപ്പിലെ വെട്ടണ്‍ ആണ് എന്‍ഡ് ഓഫ് ഡേയ്സ് പുസ്തകം പ്രസിദ്ധീകരിച്ചത്. പത്തു വര്‍ഷത്തിലേറെയായി ഈ പുസ്തകം എന്റെ വീട്ടിലെ ലൈബ്രറിയിലെ ഷെല്‍ഫില്‍ ഇടംനേടിയിട്ട്.

വിവാദമായേക്കാവുന്ന പല വിഷയങ്ങള്‍ ഇതിലുണ്ടെങ്കിലും ഈ വൈറസിനെക്കുറിച്ച് ഒന്നും തന്നെ ഇതില്‍ പ്രതിപാദിക്കുന്നില്ല. ഫോര്‍വേഡുകള്‍ ലഭിച്ചത് തിടുക്കത്തില്‍ മര്റുള്ള ഗ്രൂപ്പിലേക്കു അയയ്ക്കാതെ അതിന്റെ ആധികാരികത മനസ്സിലാക്കുവാന്‍ ശ്രമിക്കുന്നത് ഇത്തരത്തിലുള്ള സന്ദേശങ്ങളുടെ വ്യാപനം കുറയ്ക്കും. ഗോജിന്‍ പൈനുംമൂട് അഭിപ്രായപ്പെടുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Comments are closed.