കിണറ്റില്‍നിന്നും വെള്ളം ഉപയോഗിച്ചതിനു ക്രിസ്ത്യന്‍ യുവാവിനെ കൊലപ്പെടുത്തി

കിണറ്റില്‍നിന്നും വെള്ളം ഉപയോഗിച്ചതിനു ക്രിസ്ത്യന്‍ യുവാവിനെ കൊലപ്പെടുത്തി

Breaking News Global India

കിണറ്റില്‍നിന്നും വെള്ളം ഉപയോഗിച്ചതിനു ക്രിസ്ത്യന്‍ യുവാവിനെ കൊലപ്പെടുത്തി
ലാഹോര്‍ ‍: പാക്കിസ്ഥാനില്‍ കിണറ്റില്‍നിന്നും വെള്ളം ഉപയോഗിച്ചതിനു ക്രിസ്ത്യന്‍ യുവാവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി.

പഞ്ചാബ് പ്രവിശ്യയിലെ കഡൂര്‍ ജില്ലയില്‍ ബാഗുയാന ഗ്രാമത്തിലാണ് പൈശാചിക സംഭവം. സലിം മസിഹ് എന്ന ഇരുപത്തിരണ്ടുകാരനാണ് മരിച്ചത്. ഫെബ്രുവരി 28-ന് ജോലി കഴിഞ്ഞ് കിണറ്റിലെ വെള്ളം ഉപയോഗിച്ച് കുളിച്ചതിന് മസിഹിനെ ഒരു കൂട്ടം ആളുകള്‍ ആക്രമിക്കുകയായിരുന്നു. കിണറ്റിലെ വെള്ളം മലിനമാക്കിയെന്നും അശുദ്ധനെന്നും വിളിച്ച് മര്‍ദ്ദിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ മസിഹിനെ ലാഹോറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും തിങ്കളാഴ്ച മരിച്ചു. സലിമിനെ അക്രമികള്‍ വലിച്ചിഴച്ചു ഒരു കന്നുകാലി ഫാമിനു സമീപം കൊണ്ടുപോയി കൈയ്യും ദേഹവും കെട്ടിയിട്ടു ദണ്ഡുപയോഗിച്ച് ആക്രമിക്കുകയായിരുന്നു.

സലിം മസിഹിന്റെ ക്രൂരമായ കൊലപാതകത്തില്‍ ശക്തമായി അപലപിക്കുന്നതായി പാക്കിസ്ഥാനിലെ സോഷ്യല്‍ കമ്മ്യൂണിക്കേഷന്‍സ് എക്സിക്യൂട്ടീവ് സെക്രട്ടറി ഖൈസര്‍ ഫിറോസ് ഒഎഫ് പറഞ്ഞു.

ക്രിസ്ത്യാനികള്‍ക്കു നേരെയുള്ള വിവേചനവും ആളുകളുടെ അജ്ഞതയും അസഹിഷ്ണതയും ഈ കൊലപാതകത്തിലൂടെ വെളിവാക്കപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. പിതാവ് ഗഫൂര്‍ മസിഹ് പോലീസില്‍ പരാതി നല്‍കി.