ക്രിസ്ത്യന്‍ അഭയാര്‍ത്ഥികള്‍ അഫ്ഗാനിസ്ഥാനിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിതരാകുന്നു: മരണത്തിന്റെ വായിലേക്കെന്ന് സന്ദേശം
അഫ്ഗാനിസ്ഥാനില്‍ താലിബാന് ഭരണമേറ്റെടുത്തശേഷം രക്ഷപെട്ട് അഭയാര്‍ത്ഥികളായി ചിതറിപ്പോയ ലക്ഷക്കണക്കിനു ആളുകള്‍ വിവിധ രാജ്യങ്ങളിലെ കടുത്ത നിയമങ്ങളെത്തുടര്‍ന്ന് തങ്ങളുടെ ജന്മ നാട്ടിലേക്ക് തിരികെ ചെല്ലേണ്ടതായ സ്ഥിതിവന്നുവെന്ന് റിപ്പോര്‍ട്ട്.
ഇവരില്‍ കുറച്ചു പേരെങ്കിലും ക്രൈസ്തവരായുണ്ട്. യു.എന്‍ കണക്കു പ്രകാരം കഴിഞ്ഞ 7 മാസത്തിനിടയില്‍ 1.9 ദശലക്ഷത്തിലധികം അഫ്ഗാനിസ്ഥാനികള് ഇറാനില്‍നിന്നും പാക്കിസ്ഥാനിസ്നിന്നും അഫ്ഗാനിസ്ഥാനിലേക്കു മടങ്ങി.
2024 ഒക്ടോബറിനും 2025 ജൂലൈയ്ക്കും ഇടയില്‍ കുറഞ്ഞത് 485 അഫ്ഗാന് പൌരന്മാരെങ്കിലും തജിക്കിസ്ഥാനില്നിന്നും നാടുകടത്തപ്പെട്ടു. 90 ശതമാനം മുസ്ളീം ഭൂരിപക്ഷമുള്ള രാജ്യമായ തജിക്കിസ്ഥാനില്‍ 0.69 ശതമാനം മാത്രമാണ് ക്രിസ്ത്യാനികള്‍. അതായത് ഏകദേശം 50,000 പേര്. അഫ്ഗാന് ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം നാടുകടത്തലിന്റെ അപകട സാദ്ധ്യത വളരെ ഗുരുതരമാണ്.
താലിബാന് ഭരണത്തിന്‍കീഴില്‍ വീണ്ടും അഭയം തേടുന്നത് കടുത്ത പീഢനമോ, മരണമോ പോലും ആയിരിക്കാമെന്നു ക്രൈസ്തവര്‍ ഭയപ്പെടുന്നു.
സുരക്ഷാ കാരണങ്ങളാല്‍ പേര് വെളിപ്പെടുത്താന്‍ കഴിയാത്ത ഒരു അഫ്ഗാന് ക്രൈസ്തവ നേതാവ് തജിക്കിസ്ഥാനില്നിന്നും വിട്ട ഒരു സന്ദേശം ഏവരുടെയും കണ്ണുകള്‍ നിറയ്ക്കുന്നു.
എനിക്ക് ഭാരമാണ്, എനിക്കുവേണ്ടി മാത്രമല്ല യേശുവിന്റെ നാമത്തിനുവേണ്ടി ജീവിക്കുകയും ആരാധിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന ഇവിടെയുള്ള വിശ്വാസ സമൂഹത്തിന്റെ നിലവിളി കേള്‍ക്കുക.
ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക, മരണത്തിന്റെ വായിലേക്ക് ഞങ്ങളെ തള്ളിവിടുകയാണ് ചെയ്യുന്നത്. തീര്‍ച്ചയായും ദൈവമക്കള് അഫ്ഗാന് ക്രൈസ്തവ ജനതയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക.

