കൊറോണയ്ക്കെതിരെ കൂട്ട പ്രാര്‍ത്ഥന: 9000 പേര്‍ക്ക് രോഗ ലക്ഷണം; ദുരുപദേശക പാസ്റ്റര്‍ക്കെതിരെ കേസ്
സോള്‍ : ദക്ഷിണ കൊറിയയില്‍ കൊറോണ വൈറസ് ബാധയ്ക്കെതിരായി കൂട്ട പ്രാര്‍ത്ഥനാ യോഗം നടത്തിയ ദുരുപദേശക സഭയുടെ നേതാവിനും സംഘത്തിനുമെതിരെ സര്‍ക്കാര്‍ കേസെടുത്തു.
കൊറോണ വൈറസ് രാജ്യത്ത് വ്യാപിച്ചതോടെ രോഗത്തെ പ്രതിരോധിക്കാനായി മെഗാ കണ്‍വന്‍ഷന്‍ നടത്തി കൂട്ട പ്രാര്‍ത്ഥന നടത്തിയതിനു സോളിലെ ഷിന്‍ ചെയോഞ്ചി ചര്‍ച്ച് ഓഫ് ജീസസ് സഭയുടെ അദ്ധ്യക്ഷനായ പാസ്റ്റര്‍ ലീ മെന്‍ ഹീ (88) യ്ക്കും അനുയായികളായ 11 പേര്‍ക്കുമെതിരെയാണ് സോള്‍ നഗര സഭ കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചത്.
കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം രാജ്യത്ത് വര്‍ദ്ധിച്ചതോടെ സര്‍ക്കാര്‍ കൂടുതല്‍ ജാഗ്രതയും പ്രതിരോധ നടപടികളും ചെയ്തു വരുമ്പോള്‍ താന്‍ സംഘടിപ്പിച്ച സുവിശേഷ യോഗത്തില്‍ കൊറോണ ബാധയ്ക്കെതിരായി കൂട്ട പ്രാര്‍ത്ഥന നടത്തിയിരുന്നു.
തന്റെ സുവിശേഷ യോഗത്തില്‍ പങ്കെടുത്താല്‍ രോഗബാധയെ ഭയക്കേണ്ടതില്ലെന്നും ലീ പറ്ഞിരുന്നു. കഴിഞ്ഞ മാസം നടത്തിയ യോഗത്തില്‍ പങ്കെടുത്ത 9000 പേരില്‍ പലര്‍ക്കും കൊറോണ രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടതായിവന്നു.
ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ടാണ് ലീ സമ്മേളനം നടത്തിയതെന്നാണ് നഗരസഭാ അധികൃതര്‍ ആരോപിക്കുന്നത്. ദക്ഷിണ കൊറിയയില്‍ ഇതുവരെ കൊറോണ ബാധിച്ച് 21 പേരാണ് മരിച്ചത്. 3730 പേര്‍ നിലവില്‍ ചികിത്സയിലാണ്. ഇവരില്‍ പകുതിയും ലീവാന്‍ ഹീയുടെ യോഗത്തില്‍ പങ്കെടുത്തതാണെന്നാണ് അധികൃതര്‍ പറയുന്നത്.
“ഞാന്‍ ക്രിസ്തു ആണ്” എന്നും ഇയാള്‍ അവകാശപ്പെടുന്നുണ്ട്. ഇതിനെതിരെയും അന്വേഷണം നടക്കുകയാണ്. കേസെടുക്കുമെന്നായപ്പോള്‍ ലീമാന്‍ പത്രസമ്മേളനം വിളിച്ച് പരസ്യമായി മാപ്പ് പറയുകയും മുട്ടുകള്‍കുത്തി തല കുനിച്ച് രാജ്യത്തോട് ക്ഷമാപണം നടത്തുകയുമുണ്ടായി.


Comments are closed.