85 ശതമാനം ഭൂരിപക്ഷമുള്ള കെനിയയില്‍നിന്നും ക്രൈസ്തവര്‍ വിട്ടുപോകണമെന്ന്

85 ശതമാനം ഭൂരിപക്ഷമുള്ള കെനിയയില്‍നിന്നും ക്രൈസ്തവര്‍ വിട്ടുപോകണമെന്ന്

Africa Breaking News

85 ശതമാനം ഭൂരിപക്ഷമുള്ള കെനിയയില്‍നിന്നും ക്രൈസ്തവര്‍ വിട്ടുപോകണമെന്ന്
നെയ്റോബി: ആഫ്രിക്കന്‍ രാഷ്ട്രമായ കെനിയയിലെ 4.7 കോടി ജനങ്ങളില്‍ 85 ശതമാനത്തോളം പേരും ക്രൈസ്തവരാണ്.

എന്നാല്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇസ്ളാമിക തീവ്രവാദി ഗ്രൂപ്പുകള്‍ ക്രൈസ്തവരെ കൂട്ടക്കൊലകള്‍ ചെയ്യുന്നത് പതിവാക്കിയിരിക്കുകയാണ്. നൂറുകണക്കിനു നിരപരാധികളാണ് ഈ അടുത്തകാലത്ത് കൊല്ലപ്പെട്ടത്.

കെനിയയുടെ വടക്കു കിഴക്കന്‍ പ്രവിശ്യകളില്‍ തീവ്രവാദി സംഘടനകള്‍ ശക്തമാണ്. അവിടത്തെ ക്രൈസ്തവര്‍ എത്രയും പെട്ടന്ന് നാടുവിട്ടു പോകണമെന്ന് പ്രമുഖ തീവ്രവാദി സംഘടന ഉത്തരവിട്ടത് ക്രൈസ്തവരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. 20 മിനിറ്റു ദൈര്‍ഘ്യമുള്ള ഒരു വീഡിയോ ക്ലിപ്പിലൂടെയാണ് ഭീഷണി. പകരം മുസ്ളീങ്ങള്‍ക്ക് ഇവിടെ ആധിപത്യവും ജോലിയും നല്‍കണമെന്നാണ് ഉത്തരവ്.

കെനിയയില്‍ ആകെ മുസ്ളീം ജനസംഖ്യ 9.7 ശതമാനം മാത്രമാണ്. ഇവരില്‍ ഭൂരിപക്ഷവും സമാധാനം ആഗ്രഹിക്കുന്നവരുമാണ്. ഇവര്‍ക്കുവേണ്ടി എന്ന വാദം ഉന്നയിച്ചുകൊണ്ട് തീവ്രവാദികള്‍ ക്രൈസ്തവരെ ആക്രമിക്കുന്നത്. മേഖലയിലെ മുസ്ളീങ്ങളില്‍ അദ്ധ്യാപകര്‍ ‍, ഡോക്ടര്‍മാര്‍ ‍, എഞ്ചനീയര്‍മാര്‍ ‍, ഉന്നത വിദ്യാഭ്യാസമുള്ള യുവാക്കള്‍ എന്നിവര്‍ കുറവാണ്.

ക്രൈസ്തവര്‍ക്ക് പകരം ഇവരെ കാര്യങ്ങള്‍ ഏല്‍പ്പിച്ചാലുള്ള ഗതിയെന്തായിത്തീരുമെന്ന് ക്രൈസ്തവര്‍ ചോദിക്കുന്നു. ഇത് നല്ലതിനല്ല, തദ്ദേശവാസികളെ സമീപിച്ചപ്പോള്‍ തങ്ങള്‍ എത്രയും പെട്ടന്ന് ഇവിടം വിട്ടു പോകണമെന്ന് അവര്‍ ആവശ്യപ്പെടുന്ന വാര്‍ത്ത അറിഞ്ഞതായി ഗരിസ്സയിലെ അസ്സംബ്ളീസ് ഓഫ് ഗോഡ് ചര്‍ച്ച് പാസ്റ്റര്‍ കോസ്മസ് മവിന്‍സി പറഞ്ഞു.