16,000 ഇറാന്‍ അഭയാര്‍ത്ഥികള്‍ യൂറോപ്പില്‍ സ്നാനപ്പെട്ടു

Breaking News Global Top News

16,000 ഇറാന്‍ അഭയാര്‍ത്ഥികള്‍ യൂറോപ്പില്‍ സ്നാനപ്പെട്ടു
ഹാര്‍ഡര്‍വിജിക്: ഇറാനിലെ കടുത്ത മത നിയമങ്ങളില്‍നിന്നു രക്ഷപെട്ടും പുത്തന്‍ ജീവിതം കരുപ്പിടിപ്പിക്കാനുമായി യൂറോപ്പിലെത്തി അഭയാര്‍ത്ഥി സങ്കേതങ്ങള്‍ അന്വേഷിച്ചു നടന്ന 16,000 പേര്‍ രക്ഷിക്കപ്പെട്ട് സ്നാനമേറ്റു.

 

ഇറാനിലെ കടുത്ത ഇസ്ളാമിക നിയമങ്ങളുമായി പൊരുത്തപ്പെട്ട് പോകാന്‍ കഴിയാത്തവരാണ് അധികവും. ഇവര്‍ യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ തെരുവുകളില്‍ അന്തിയുറങ്ങിയും അലഞ്ഞു തിരിഞ്ഞും നടന്നവരാണ്.

 

ഇവരെ കണ്ടെത്തി സുവിശേഷം പങ്കുവെച്ചത് ഇറാനില്‍ ജനിച്ചു വളര്‍ന്ന് പിന്നീട് കര്‍ത്താവായ യേശഉക്രിസ്തുവിനെ കണ്ടുമുട്ടി സുവിശേഷത്തിന്റെ ശക്തനായ ഒരു യോദ്ധാവായി ഇറാന്‍ വിട്ട് യൂറോപ്പില്‍ പ്രവര്‍ത്തിച്ചു വരുന്ന പാസ്റ്റര്‍ മസൂദ് മൊഹമ്മദ് അമീനാണ്. താന്‍ സ്ഥാപിച്ച സൈറസ് ചര്‍ച്ചിന്റെ ആഭിമുഖ്യത്തിലാണ് മറ്റു സഹപ്രവര്‍ത്തകരോടൊപ്പം ചേര്‍ന്ന് ഇത്രയും ആത്മാക്കളെ നേടിയെടുത്തത്.

 
സൈറസ് ചര്‍ച്ച് യൂറോപ്പിലെ ഏറ്റവും വലിയ ഇറാനീസ് ചര്‍ച്ചാണ്. നെതര്‍ലാന്റിനകത്തുനിന്ന് 8000 ആത്മാക്കളെയാണ് സ്നാനപ്പെടുത്തിയത്. കൂടാതെ യൂറോപ്പില്‍ പാരീസ് മുതല്‍ തുര്‍ക്കി വരെയുള്ള രാഷ്ട്രങ്ങളില്‍നിന്നുമായി 8000 പേരെയും വിശ്വാസത്തിലേക്കുകൊണ്ടുവന്നു സ്നാനപ്പെടുത്തി. തന്റെ ചര്‍ച്ച് ആസ്ഥാനമായ ഡച്ചു നഗരമായ ഹാര്‍ഡന്‍ വിജികിലാണ് 8000 പേരെ സ്നാനപ്പെടുത്തിയത്.

 

വിവിധ സമയങ്ങളിലായിരുന്നു സ്നാന ശുശ്രൂഷകള്‍ നടന്നത്. സഹപ്രവര്‍ത്തകനായ ഡച്ചു പാസ്റ്റര്‍ ഗിജ്ഡ് വാന്‍ ഡെന്‍ ബ്രിങ്ക് ഒരു വര്‍ഷം 25 പേരെ സ്നാനപ്പെടുത്തിയതായി ഒരു പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

 

2010 മുതലാണ് സ്നാനപ്പെടുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചതെന്ന് ഡച്ച് ഇമിഗ്രേഷന്‍ ആന്‍ഡ് നാച്ചുറലൈസേഷന്‍ സര്‍വ്വീസ് വക്താവ് അനിക് ഓര്‍ലിമാന്‍സ് പറഞ്ഞു. ഇറാന്‍കാര്‍ യൂറോപ്പിലെത്തിയശേഷം ക്രിസ്തുവിങ്കലേക്ക് വരികയാണെന്ന് അവര്‍ പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.