ക്ളാസ്സിലെ ക്രൈസ്തവ വിദ്യാര്‍ത്ഥികളെ കൂട്ടക്കൊല ചെയ്യാന്‍ പദ്ധതിയിട്ട രണ്ടു സഹപാഠികള്‍ക്കു തടവുശിക്ഷ
വിയന്ന : സ്വന്തം ക്ളാസ്സ് മുറിയില്‍വച്ച് സഹപാഠികളായ ക്രൈസ്തവ വിദ്യാര്‍ത്ഥികളെ കൂട്ടക്കൊല നടത്താന്‍ ഗൂഢാലോചന നടത്തിയ രണ്ട് ഐഎസ് അനുഭാവികളായ പതിനഞ്ചും പതിനാറും വയസ്സുള്ള വിദ്യാര്‍ത്ഥികള്‍ക്ക് തടവു ശിക്ഷ.
ഓസ്ട്രിയായിലുള്ള മുഴുവന്‍ ക്രൈസ്തവരെയും കൊന്നൊടുക്കി ഖാലിഫൈറ്റ് സ്ഥാപിക്കുകയാണ് ഇവരുടെ ലക്ഷ്യമെന്ന് വ്യക്തമായതായി സ്റ്റയര്‍ മാര്‍ക്ക് സംസ്ഥാനത്തെ ഹൈക്കോടതി വക്താവ് പറഞ്ഞു.
മനുഷ്യരെ തലവെട്ടിക്കൊല്ലുന്നതിന്റെ ചിത്രങ്ങള്‍ സമൂഹ്യ മാധ്യമങ്ങളില്‍ ഇവര്‍ പ്രചരിപ്പിച്ചിരുന്നു. അതിന്റെ പിന്നാലെയാണ് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.
ക്ളാസ്സിലുള്ള ക്രൈസ്തവ വിദ്യാര്‍ത്ഥികളെ മുഴുവന്‍ വെടിവയ്ക്കാനാണ് ഇവര്‍ ഉദ്ദേശിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ . തന്റെ പിതാവിന്റെ അലമാരയില്‍ നിന്നു തോക്കെടുത്തു നല്‍കാമെന്നു ഇവരുടെ സുഹൃത്തായ മറ്റൊരു കുട്ടി സമ്മതിച്ചിരുന്നു.
അലമാര തുറക്കാന്‍ കഴിയാഞ്ഞതിനാലാണ് കൊലപാതകം നടക്കാതെ പോയത്. കുട്ടികള്‍ ഇപ്പോള്‍ തടവുശിക്ഷ അനുഭവിച്ചു വരികയാണ്.

