ആറുമാസം നൈജീരിയായില്‍ കൊല്ലപ്പെട്ടത് 2500 ക്രൈസ്തവര്‍
അബുജ: ക്രൈസ്തവരെ കൂട്ടക്കൊല ചെയ്യുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ആഫ്രിക്കന്‍ രാഷ്ട്രമായ നൈജീരിയായില്‍ ആറുമാസത്തിനിടെയില്‍ രക്തസാക്ഷികളായത് 2500 ക്രൈസ്തവര്‍ .
ആഫ്രിക്കയില്‍ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ ഇവിടെ ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെ ഇസ്ളാമിക തീവ്രവാദികള്‍ നടത്തിയ നിഷ്ഠൂര ആക്രമണങ്ങളിലാണ് വിശ്വാസികള്‍ക്ക് ജീവന്‍ നഷ്ടമായത്.
ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് ആന്‍ഡ് റൂള്‍ ഓഫ് ലോ എന്ന നൈജീരിയന്‍ സംഘടനയാണ് ഈ വിവരം പുറത്തുവിട്ടത്.
ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടതിനുശേഷവും മൂന്നാഴ്ചയ്ക്കിടെ ബെന്യു സംസ്ഥാനത്തു തീവ്രവാദികള്‍ നടത്തിയ ആക്രമണങ്ങളിലും 37 പേര്‍ കൊല്ലപ്പെട്ടു. രാജ്യത്തെ ജനസംഖ്യയുടെ പകുതിയോളം ക്രൈസ്തവരാണ്.
എന്നിട്ടും സംയമനം പാലിച്ചും തിരിച്ചടിക്കു മുതിരാതെയും കര്‍ത്താവിങ്ക്ല്‍ ആശ്രയിച്ചു ജീവിക്കുന്നവരാണ് ക്രൈസ്തവ സമൂഹം.
ഫുലാനി വിഭാഗവും ബോക്കോ ഹറാമുമാണ് ക്രൈസ്തവര്‍ക്കെതിരെ നിരന്തരം ആക്രമണങ്ങള്‍ നടത്തുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൈസ്തവര്‍ കൊല്ലപ്പെടുന്ന രാജ്യം നൈജീരിയയാണ്.

