പാക്കിസ്ഥാനില്‍ ക്രിസ്ത്യന്‍ വനിതാ മിഷണറിക്കു വെടിയേറ്റു
കറാച്ചി: പാക്കിസ്ഥാനിലെ കറാച്ചിയില്‍ ക്രിസ്ത്യന്‍ വനിതാ മിഷണറിക്കു തീവ്രവാദികളുടെ വെടിവെയ്പില്‍ പരിക്കേറ്റു.
ജിന്ന മെഡിക്കല്‍ ആന്‍ഡ് ഡെന്റല്‍ കോളേജിന്റെ വൈസ് പ്രിന്‍സിപ്പാള്‍ കൂടിയായ യു.എസ്. പൌരയായ ദെബ്ര ലോബോ (55)നാണ് വെടിയേറ്റത്. ഏപ്രില്‍ 16-ന് തന്റെ ജോലി സ്ഥലത്തുനിന്നും കാറില്‍ മടങ്ങി വരുമ്പോള്‍ മോട്ടോര്‍ ബൈക്കിലെത്തിയ നാലു പേര്‍ നിറയൊഴിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ദെബ്രയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 30 വര്‍ഷമായി പാക്കിസ്ഥാനില്‍ താമസിച്ചു വരികയാണിവര്‍ . ദബ്രയ്ക്കു 2 മക്കളുമുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. ആക്രമണ സമയത്ത് ലഘുലേഖയും വിതറിയിരുന്നു. ക്രിസ്ത്യാനികള്‍ ക്രൂസേഡുകാര്‍ , നിങ്ങളെ ഞങ്ങള്‍ വധിക്കും. ഞങ്ങള്‍ ഖലീഫയുടെ ആള്‍ക്കാര്‍ . ഇത് ദൈവത്തിന്റെ ഹിതം എന്നു ലഘുലേഖയില്‍ എഴുതിയിരിക്കുന്നു.
ദൈബ്രയുടെ പിതാവ് ജെയിംസ് കച്ചിക് പോലീസില്‍ പരാതി നല്‍കി. ദൈബ്ര ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ മുന്‍ പ്രസിഡന്റായിരുന്നു. ഇപ്പോള്‍ ജോലിക്കൊപ്പം മിഷണറി പ്രവര്‍ത്തനങ്ങളും ചെയ്തു വരികയാണ്