പാക്കിസ്ഥാനില്‍ ചര്‍ച്ചിനുള്ളില്‍ ആയുധ ധാരികളുടെ ആക്രമണം, 5 പേര്‍ക്ക് പരിക്ക്

Breaking News Global

പാക്കിസ്ഥാനില്‍ ചര്‍ച്ചിനുള്ളില്‍ ആയുധ ധാരികളുടെ ആക്രമണം, 5 പേര്‍ക്ക് പരിക്ക്
പഞ്ചാബ്: പാക്കിസ്ഥാനില്‍ ഒരുസംഘം ആളുകള്‍ ചര്‍ച്ചിനുള്ളില്‍ കടന്നു നടത്തിയ ആക്രമണത്തില്‍ സഭാ മൂപ്പന്‍ ഉള്‍പ്പെടെ 5 പേര്‍ക്ക് ഗുരുതര പരിക്കേറ്റു.

 

മാര്‍ച്ച് 4-നു ഞായറാഴ്ച പഞ്ചാബ് പ്രവിശ്യയിലെ യൂസഫ് വാലയിലെ ഗോസ്പല്‍ അസ്സംബ്ളീസ് ചര്‍ച്ചിലാണ് ആക്രമണം നടന്നത്. സഭയുടെ മതിലിന്റെ പണി മേസ്തിരിയും പണിക്കാരും ചെയ്യുന്നുണ്ടായിരുന്നു. ഇതേ സമയം ചര്‍ച്ചിനുള്ളില്‍ വിശ്വാസികള്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയായിരുന്നു.

 

പുറത്തുനിന്നും എത്തിയ 20-ഓളം വരുന്ന ആയുധ ധാരികള്‍ ചര്‍ച്ചിനുള്ളില്‍ കടന്നു മഴു, വടി എന്നിവകൊണ്ട് ആക്രമിക്കുകയായിരുന്നു. സഭാ മൂപ്പന്‍ ജോര്‍ജ്ജ് മസി (70) ഉള്‍പ്പെടെ 5 പേര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ ജോര്‍ജ്ജ് മസിയുടെ മകന്‍ ബാബര്‍ (22)നും ഗുരുതര പരിക്കേറ്റു.

 

പരിക്കേറ്റവരെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി സഭാ പാസ്റ്റര്‍ അറിയിച്ചു. ചര്‍ച്ചിന്റെ അതിര്‍ത്തി സംരക്ഷണ മതില്‍ പണിയുന്നതില്‍ സമീപവാസിയായ ഭൂവുടമയ്ക്ക് എതിരുണ്ടായിരുന്നതായും പാസ്റ്റര്‍ പറഞ്ഞു. ലോക്കല്‍ പോലീസ് സ്ഥലത്തെത്തി സ്ഥിതി ഗതികള്‍ മനസ്സിലാക്കി കേസെടുത്തു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.