ഉഗാണ്ടയില്‍ മന്ത്രവാദികളുടെ സംഘം ക്രൈസ്തവരെ ആക്രമിച്ചു
ലേക് വിക്ടോറിയ: ഉഗാണ്ടയില്‍ സുവിശേഷ പ്രവര്‍ത്തനം ശക്തമായി നടക്കുന്നതില്‍ വിരോധം പൂണ്ട മന്ത്രവാദികളുടെ സംഘം ക്രൈസ്തവ ആരാധനാലയങ്ങള്‍ തകര്‍ക്കുകയും വിശ്വാസികളെ ആക്രമിക്കുകയും ചെയ്തു.
ഡിസംബര്‍ 22ന് ലേക് വിക്ടോറിയായിലെ ബുകാസ ദ്വീപിലുള്ള കിസാബ പ്രെയര്‍ പാലസ് ക്രിസ്ത്യന്‍ ചര്‍ച്ചില്‍ ആരാധന നടക്കുന്നതിനിടയില്‍ ഒരു സംഘം മന്ത്രവാദികളെത്തി അക്രമം നടത്തുകയായിരുന്നു. 30 വിശ്വസികള്‍ക്ക് പരിക്കേറ്റു. നിരവധി ബൈബിളുകള്‍ , കസേരകള്‍ , എന്നിവ നശിപ്പിച്ചു.
ആരാധനാ ഹാള്‍ അടിച്ചു തകര്‍ത്തു. കാലങ്ങലയിലെ ഒരു പെന്തക്കോസ്തു ആരാധനാലയത്തിലും സമാനമായ ആക്രമണം നടത്തി. അടുത്ത കാലത്ത് ഒരു മന്ത്രവാദി രക്ഷിക്കപ്പെട്ടു പെന്തക്കോസ്തു വിശ്വാസത്തിലേക്കു വന്നിരുന്നു. ദ്വീപില്‍ വലിയ പരിവര്‍ത്തനം നടക്കുന്നതില്‍ രോക്ഷം പൂണ്ട മന്ത്രവാദികള്‍ അവരുടെ ആദായം കുറയുന്നതിനാലാണ് ആക്രമണത്തിന് തയ്യാറായതെന്ന് പാസ്റ്റര്‍ ഗോഡ്ഫ്രീ മയൂഞ്ച പറഞ്ഞു.

