ഉത്തരകൊറിയന്‍ മണ്ണിലേക്കു റേഡിയോയിലൂടെ സുവിശേഷം ശക്തമാക്കുന്നു

ഉത്തരകൊറിയന്‍ മണ്ണിലേക്കു റേഡിയോയിലൂടെ സുവിശേഷം ശക്തമാക്കുന്നു

Asia Breaking News Top News

ഉത്തരകൊറിയന്‍ മണ്ണിലേക്കു റേഡിയോയിലൂടെ സുവിശേഷം ശക്തമാക്കുന്നു
സോള്‍ ‍: ക്രൈസ്തവ പീഢനങ്ങള്‍ക്ക് ലോകത്ത് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഉത്തര കൊറിയയില്‍ യേശുക്രിസ്തുവിന്റെ സത്യസുവിശേഷം ദക്ഷിണ കൊറിയയില്‍നിന്നും റേഡിയോ വഴി ശക്തമാക്കുന്നു.

ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോ ഉന്നിന്റെ കാട്ടാള ഭരണത്തിന്‍ കീഴില്‍ അടിമകളായി കഴിയുന്ന ലക്ഷക്കണക്കിനു ആളുകള്‍ക്ക് ആശ്വാസവും പ്രത്യാശയും പകരുന്ന സുവിശേഷ സന്ദേശങ്ങളും ക്രിസ്ത്യന്‍ പരിപാടികളും പകര്‍ന്നു നല്‍കുന്നത് ഫ്രീ നോര്‍ത്ത് കൊറിയ റേഡിയോ (എഫ്എന്‍കെആര്‍ ‍) വഴിയാണ്.

ഇതിനു പിന്നില്‍ ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍ എന്ന സംഘടനയുടെ സഹകരണവുമുണ്ട്. ഐസിസിയും എഫ്എന്‍കെആറും സംയുക്തമായി സഹകരിച്ചാണ് ഉത്തര കൊറിയന്‍ മണ്ണില്‍ സുവിശേഷ വിപ്ളവം സ്വീകരിക്കുന്നത്. ദിവസവും കാലത്തും ഉച്ചയ്ക്കും അരമണിക്കൂര്‍ വീതം ദൈവവചന പ്രഘോഷണങ്ങളും ക്രിസ്ത്യന്‍ പരിപാടികളുമാണ് പ്രേക്ഷണം ചെയ്യുന്നത്.

ഇതിനായി ദക്ഷിണ കൊറിയക്കാരായ പാസ്റ്റര്‍മാരാണ് പ്രസംഗിക്കുന്നത്. കൂടാതെ ബൈബിള്‍ വായനയുമുണ്ട്.
ഇതുമൂലം ഉത്തരകൊറിയന്‍ പീഢനങ്ങളെ സഹിക്കുന്ന പതിനായിരക്കണക്കിനു ക്രൈസ്തവര്‍ക്കും ദൈവവചനത്തിനായി ദാഹിക്കുന്ന ആത്മാക്കള്‍ക്കും വലിയ ആശ്വാസമാണ് ലഭിക്കുന്നത്.

രാജ്യത്ത് നിരവധി രഹസ്യ സഭകള്‍ ഉണ്ട്. വീടുകളിലും മറ്റും രഹസ്യ കൂട്ടായ്മകള്‍ നടക്കുന്ന ഇവിടങ്ങളില്‍ റേഡിയോ തരംഗങ്ങള്‍ വഴിയുള്ള സുവിശേഷം ജനഹൃദയങ്ങളിലേക്കു കടന്നു ചെല്ലുകയാണ്.

*** വ്യക്തമായ ക്രിസ്തീയ വീക്ഷണകോണിൽ നിന്ന് അസോസിയേറ്റഡ് പ്രസ്സിൽ നിന്നുള്ള റിപ്പോർട്ടിംഗിനൊപ്പം ഏറ്റവും പുതിയ വാർത്തകൾ നിങ്ങൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് ദയവായി ഡിസൈപ്പിൾസ് ന്യൂസ്‌ വാർത്താക്കുറിപ്പുകൾക്കായി https://www.facebook.com/groups/882961111767908/ . ഡിസൈപ്പിൾസ് ന്യൂസ്‌ അപ്ലിക്കേഷൻ ഡൗൺലോഡുചെയ്യുക. https://play.google.com/store/apps/details?id=com.disciples.newsapp
വാട്ട്‌സ്ആപ്പ് 00919895464665 ***

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.