ബുദ്ധിശാലികള്‍ക്ക് ആയുസ്സ് വര്‍ദ്ധിക്കുമെന്ന്
ലണ്ടന്‍ : ബുദ്ധിയുള്ളവര്‍ക്ക് ആയുസ്സ് വര്‍ദ്ധിക്കുമെന്ന് ഗവേഷകര്‍ . ബുദ്ധിശാലികള്‍ ബുദ്ധിശക്തികുറഞ്ഞവരേക്കാള്‍ കൂടുതല്‍ കാലം ജീവിച്ചിരിക്കുമെന്നാണ് പഠനം വ്യക്തമാക്കുന്നത്.
ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സിലെ ശാസ്ത്രജ്ഞരാണ് ബുദ്ധിയും ദീര്‍ഘായുസ്സും തമ്മിലുള്ള ബന്ധത്തിന് കാരണമെന്ന് കണ്ടെത്തിയിരിക്കുന്നത്. ഒരാളെ ബുദ്ധിമാനാക്കുന്ന ജീനും ജീവിതകാലയളവും തമ്മില്‍ ബന്ധമുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്.
സാമ്യമുള്ള ഇരട്ടകളുടെയും, സാമ്യമില്ലാത്ത ഇരട്ടകളുടെയും ജീവിത കാലയളവാണ് ശാസ്ത്രജ്ഞര്‍ പഠനവിധേയമാക്കിയത്. ഇരട്ടകളുടെ ബുദ്ധിശക്തിയിലുള്ള വ്യത്യാസവും ശാസ്ത്രജ്ഞര്‍ പരിശോധിച്ചു.
രണ്ടു വിഭാഗങ്ങളിലും ബുദ്ധിശക്തിയുള്ള ഇരട്ടകളുടെ ജീവിത ദൈര്‍ഘ്യം കൂടുതലാണെന്ന് കണ്ടെത്തി.

