ലോകത്ത് യഹൂദ വിരുദ്ധത വര്‍ദ്ധിക്കാന്‍ കാരണം അവര്‍ ശക്തരെന്ന ധാരണയെന്ന് പഠനം.
ആഗോള തലത്തില്‍ യഹൂദ വിരുദ്ധത വര്‍ദ്ധിക്കാന്‍ കാരണമാകുന്ന വിഷയം ഏതെന്ന് കണ്ടെത്തിയ ഒരു പഠന റിപ്പോര്‍ട്ട് പുറത്ത്.
യഹൂദരെ ശക്തര്‍ എന്ന ധാരണയാണ് ലോകവ്യാപകമായി അക്രമിക്കപ്പെടാനുള്ള മുഖ്യ കാരണമെന്ന് ഹൊര്‍സ്ളിയയിലെ റീച്ച്മാന്‍ യൂണിവേഴ്സിറ്റിയിലെ ബറൂക്ക് ഇവച്ചര്‍ സ്കൂള്‍ ഓഫ് സൈക്കോളജിയുടെ ഡോ. ബ്രിട്ട് ഹദറാണ് ഗവേഷണത്തിനു നേതൃത്വം നല്‍കിയത്.
യഹൂദരെ ശക്തരാണെന്ന ആശയത്തിലാണ് മിക്കവാറും എല്ലാ സെമറ്റിക് വിരുദ്ധ ധാരണകളും കെട്ടിപ്പൊക്കുന്നതെന്ന് ഞങ്ങള്‍ കണ്ടെത്തി. പഠനം നടത്തിയ ഹദര്‍ വിശദീകരിച്ചു.
അമേരിക്കയിലെയും യൂറോപ്പിലെയും യഹൂദ വിരുദ്ധ വികാരങ്ങളെ പരാമര്‍ശിച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കി.
യഹൂദ ആഗോള ശക്തികളുടെ ഗൂഢാലോചനകള്‍ സെമറ്റിക് വിരുദ്ധ വികാരങ്ങളില്‍ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.
എന്നിരുന്നാലും ഗാസയിലെ യുദ്ധത്തിന്റെ ഫലമായി ഈ കെട്ടുകഥകള്‍ ശക്തിപ്പെടുത്തിയതായി പഠനം സൂചിപ്പിക്കുന്നു.
2023 ഒക്ടോബര്‍ 7-ന് യിസ്രായേലില്‍ ഹമാസ് ഭീകരര്‍ ആക്രമണം നടത്തിയിട്ടും സൈനിക ശക്തി കാരണം യിസ്രായേലിനെ സഹതാപം അര്‍ഹിക്കുന്നില്ലെന്നാണ് വ്യക്തമാക്കിയത്.
ഹമാസിനെ അവര്‍ ഒരു ദുര്‍ബല രാഷ്ട്രമായിട്ടാണ് കാണുന്നത്. പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

