കുട്ടികളുടെ മാനസീകാരോഗ്യം തകര്‍ക്കുന്നു; സോഷ്യല്‍ മീഡിയകള്‍ക്ക് കടുത്ത നിയന്ത്രണങ്ങളുമായി ലോക രാജ്യങ്ങള്‍.
സോഷ്യല്‍ മീഡിയകള്‍ കുരുന്നുകളുടെ ഭാവിയെ ബാധിക്കുന്നതില്‍ സ്വാധീനം ചെലുത്തുന്നതായി നിരവധി കണ്ടെത്തലുകള്‍ പുറത്തുവന്നിരിക്കെ ചില ലോക രാജ്യങ്ങള്‍ സോഷ്യല്‍ മീഡിയ പ്ളാറ്റ്ഫോമുകള്‍ക്കെതിരെ ശക്തമായ നിയന്ത്രണങ്ങളുമായി രംഗത്തുവന്നു.
ഡിസംബര്‍ 10 മുതല്‍ 16 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ അക്കൌണ്ടുകള്‍ ഉണ്ടാക്കുന്നത് തടയുന്നതില്‍ പരാജയപ്പെടുന്ന ടെര് കമ്പനികള്‍ക്ക് ഏകദേശം 22 മില്യണ്‍ ഡോളര്‍ (270 കോടിയിലധികം രൂപ) പിഴ ചുമത്താന്‍ ആസ്ട്രേലിയന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
ആസ്ട്രേലിയ ഈ നിയമം നടപ്പിലാക്കിയതിനുശേഷം യൂറോപ്പ്, ബ്രസീല്‍, അമേരിക്കയിലെ ചില പ്രദേശങ്ങളും സമാനമായ മാതൃക പിന്തുടരാന്‍ ഒരുങ്ങുകയാണ്.
കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസം ഇതിനായി രംഗത്തു വന്നിട്ടുണ്ട്. കൂടാതെ ഡൊണാള്‍ഡ് ട്രംപും ഇതിനെ പിന്തുണയ്ക്കുന്നു.
കൌമാരക്കാരുടെ മാനസീകാരോഗ്യ പ്രശ്നങ്ങള്‍, ഓണ്‍ലൈന്‍ ചൂഷണങ്ങള്‍, നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച് നിര്‍മ്മിക്കുന്ന കുട്ടികളുടെ അശ്ളീല ചിത്രങ്ങളുടെ വ്യാപനം എന്നിവയാണ് സര്‍ക്കാരുകളെ ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് നയിച്ചത്.
സോഷ്യല്‍ മീഡിയയുടെ അമിത ഉപയോഗം കൌമാരക്കാരില്‍ വിഷാദം, ഉത്ക്കണ്ഠ, ആത്മഹത്യാ പ്രവണത എന്നിവ വര്‍ദ്ധിപ്പിക്കുന്നതായി നിരവധി പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

