ശാരോന്‍ ജനറല്‍ കണ്‍വന്‍ഷന്‍ നവംബര്‍ 28 മുതല്‍

Breaking News Convention Kerala Top News

ശാരോന്‍ ജനറല്‍ കണ്‍വന്‍ഷന്‍ നവംബര്‍ 28 മുതല്‍
തിരുവല്ല: ശാരോന്‍ ഫെലോഷിപ്പ് സഭകളുടെ ഈ വര്‍ഷത്തെ ജനറല്‍ കണ്‍വന്‍ഷന്‍ നവംബര്‍ 28 മുതല്‍ ഡിസംബര്‍ 4 വരെ തിരുവല്ല ശാരോന്‍ കണ്‍വന്‍ഷന്‍ ഗ്രൗണ്ടില്‍ നടക്കും. സഭാ പ്രസിഡന്‍റ് പാസ്റ്റര്‍ ജോണ്‍ തോമസ് ഉദ്ഘാടനം ചെയ്യും.
സുപ്രസിദ്ധ സുവിശഷ പ്രഭാഷകര്‍ വിവിധ യോഗങ്ങളില്‍ ദൈവവചന സന്ദേശം നല്‍കും. ബൈബിള്‍ സ്റ്റഡി, ശുശ്രൂഷക കോണ്‍ഫ്രന്‍സ്, സിഇഎം – സണ്ടേസ്കൂള്‍ സംയുക്ത സമ്മേളനം, വനിതാ സമ്മേളനം, മിഷന്‍ ചലഞ്ച്, ധ്യാനയോഗം എന്നിവ ഉണ്ടായിരിക്കും. ഞായറാഴ്ച പകല്‍ പൊതു സഭാ യോഗത്തോടെ കണ്‍വന്‍ഷന്‍ സമാപിക്കും. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍നിന്നും വിദേശരാജ്യങ്ങളില്‍നിന്നും ശുശ്രൂഷകന്മാരും വിശ്വാസികളും പങ്കെടുക്കും.
കണ്‍വന്‍ഷന്റെ വിജയത്തിനായി പാസ്റ്റര്‍മാരായ വര്‍ഗീസ് ജോഷ്വാ, ജോണിക്കുട്ടി (പ്രെയര്‍ ‍), ഏബ്രഹാം (മന്ദമരുതി), ജോര്‍ജ്ജ് മുണ്ടകന്‍ (പബ്ലിസിറ്റി), ബ്രദേഴ്സ് കെ.ഇ. ജോര്‍ജ്ജുകുട്ടി, കെ.കെ. തോമസ് (ഫിനാന്‍സ്), പാസ്റ്റേഴ്സ് ജോണ്‍സണ്‍ കെ. ശാമുവേല്‍ ‍, എം.ജെ. ജോണ്‍ ‍, സാം ഫിലിപ്പ് (ഫുഡ്), ബോസ് എം. കുരുവിള, ബ്രദര്‍ ഏബ്രഹാം ഉമ്മന്‍ (അറേജ്മെന്‍റ്സ്), പാസ്റ്റേഴ്സ് ജേക്കബ് ജോര്‍ജ്ജ്, റ്റി.എം. വര്‍ഗീസ് (അക്കോമഡേഷന്‍ ‍), കുര്യന്‍ മാത്യു, മാത്യൂസ് ജോര്‍ജ്ജ് (വോളന്‍റിയേഴ്സ്), സോവി മാത്യു, ബിജു ജോസഫ് (മ്യൂസിക്) എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.