ഗാസയിലെ മരണ സംഖ്യ 70,000; ആരോഗ്യമുള്ള ഒരാള്‍പോലും പട്ടിണികിടന്ന് മരിച്ചിട്ടില്ലെന്ന് യിസ്രായേല്‍
യെരുശലേം: ഗാസ യുദ്ധത്തില്‍ ഇതുവരെ ഏകദേശം 70,000 പേര്‍ കൊല്ലപ്പെട്ടതായി യിസ്രായേല്‍ പ്രതിരോധ സേന സ്ഥിരീകരിച്ചു.
ഗാസ ആരോഗ്യ മന്ത്രാലയം (ജിഎച്ച്എം) നല്‍കിയ മൊത്തത്തിലുള്ള എണ്ണം ഏകദേശം ശരിയാണെന്നും പട്ടിണി ആരോപണങ്ങള്‍ ഉള്‍പ്പെടെ നിരവധി കേന്ദ്ര അവകാശ വാദങ്ങളെ എതിര്‍ക്കുന്നില്ലെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
ഒക്ടോബര്‍ 7 മുതല്‍ ഗാസ മുനമ്പില്‍ നടന്ന എല്ലാ മരണങ്ങളും അവകാശപ്പെടുന്ന മരണ സംഖ്യയില്‍ ഉള്‍പ്പെടുന്നു. സ്വാഭാവിക മരണങ്ങള്‍, ഹമാസ് രാജ്യദ്രാഹികളാണെന്ന് ആരോപിക്കപ്പെടുന്നവരെ വധിച്ചതും ഇതില്‍ ഉണ്ട്.
45 പേര്‍ പട്ടിണിമൂലം മരിച്ചുവെന്ന് അന്താരാഷ്ട്ര സംഘടനകള്‍ അവകാശപ്പെട്ടിരുന്നു.
ഇത് സ്ഥിതിവിവരണ കണക്കുകളില്‍നിന്ന് സമാഹരിച്ചതോ അല്ലെങ്കില്‍ യുദ്ധത്തിനു മുമ്പ് അപകടകരമായ പലപ്പോഴും അപൂര്‍വ്വമായ ആരോഗ്യ പ്രശ്നങ്ങള്‍ അനുഭവിച്ചവരുടെ പേരോ ആണെന്ന് ഐഡിഎഫ് പറഞ്ഞു.
ഗാസ മുനമ്പില്‍ പട്ടിണി കിടന്ന് മരിച്ച ആരോഗ്യമുള്ള ഒരു പലസ്തീനിയും ഇല്ലെന്ന് ഐഡിഎഫ് ഊന്നിപ്പറഞ്ഞു.
കൊല്ലപ്പെട്ടവരില്‍ ഏകദേശം 25000 പേര്‍ ഹമാസ് തീവ്രവാദികളാണെന്നാണ് യിസ്രായേല്‍ കണക്കെന്നു അവര്‍ പറഞ്ഞു.

