ആദ്യമായി 3 ഡി പ്രിന്റഡ് ഇംപ്ലാന്‍റ് ഉപയോഗിച്ച് പൂര്‍ണ്ണമായ വാരിയെല്ല് മാറ്റിവയ്ക്കല്‍ നടത്തി യിസ്രായേലി ഡോക്ടര്‍മാര്‍

ആദ്യമായി 3 ഡി പ്രിന്റഡ് ഇംപ്ലാന്‍റ് ഉപയോഗിച്ച് പൂര്‍ണ്ണമായ വാരിയെല്ല് മാറ്റിവയ്ക്കല്‍ നടത്തി യിസ്രായേലി ഡോക്ടര്‍മാര്‍

Asia Breaking News

ആദ്യമായി 3 ഡി പ്രിന്റഡ് ഇംപ്ലാന്‍റ് ഉപയോഗിച്ച് പൂര്‍ണ്ണമായ വാരിയെല്ല് മാറ്റിവയ്ക്കല്‍ നടത്തി യിസ്രായേലി ഡോക്ടര്‍മാര്‍

യെരുശലേം: യിസ്രായേലി ശസ്ത്രക്രീയാ വിദഗ്ദ്ധര്‍ ആദ്യമായി ഒരു മുഴുവന്‍ വാരിയെല്ലും വിജയകരമായി മാറ്റി 3 ഡി പ്രിന്‍റഡ് ഇംപ്ലാന്‍റ് സ്ഥാപിച്ചു ചരിത്രം സൃഷ്ടിച്ചു.

20 വയസുള്ള ഒരു യുവതിയില്‍ അസാധാരണമാം വിധം അപൂര്‍വ്വമായ ഒരു തരം കാന്‍സറാണ് ഡോക്ടര്‍മാര്‍ ശസ്ത്രക്രീയയിലൂടെ കണ്ടെത്തിയത്. രോഗിയുടെ സ്റ്റെര്‍നം, വാരിയെല്ലുകളുടെ ഭാഗങ്ങള്‍ എന്നിവ നീക്കം ചെയ്യുന്നതിനും തുടര്‍ന്ന് ഒരു പ്രത്യേക ഇംപ്ലാന്‍റ് ഉപയോഗിച്ച് നെഞ്ച് പുനര്‍ നിര്‍മ്മിക്കുന്നതിനും ശസ്ത്രക്രീയ ആവശ്യമാണെന്ന് ക്ലാലിറ്റ്-ബെയ്ലിന്‍സണ്‍ ആശുപത്രിയിലെ ഡോര്‍ടര്‍മാര്‍ പറഞ്ഞു.

ലോകത്തിലെ ഏറ്റവും അപൂര്‍വ്വവും സങ്കീര്‍ണ്ണവുമായ ചില കാന്‍സറുകള്‍ക്കുള്ള ചികിത്സാ ഓപ്ഷനുകള്‍ 3 ഡി പ്രിന്‍റിംഗ് സാങ്കേതിക വിദ്യയിലെ പുരോഗതി എങ്ങനെ വികസിപ്പിക്കുന്നുവെന്ന് ഇത് തെളിയിക്കുന്നു.

ഹഡാസ് എന്നുമാത്രം തിരിച്ചറിഞ്ഞ രോഗിക്ക് വളരെ അപൂര്‍വ്വമായ ഒരു തരം സാര്‍കോമ ബാധിച്ചതായി കണ്ടെത്തി. ലോകമെമ്പാടും ഏകദേശം 20 കേസുകളില്‍ മാത്രമേ ഇത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളുവെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അപൂര്‍വ്വ കേസുകള്‍ക്ക് സൃഷ്ടിപരമായ പരിഹാരങ്ങള്‍ ആവശ്യമാണ്. ക്ലാലിറ്റ്-ബെയ്ലിന്‍സണ്‍ ആശുപത്രിയിലെ തെറാസിക് സര്‍ജറി മേധാവി ഡോ. യൂറി പെയ്സഖോവിച്ച് പറഞ്ഞു.

ശസ്ത്രക്രീയ ഏകദേശം 2 മണിക്കൂര്‍ നീണ്ടുനിന്നു. ഹദാസ് ആശുപത്രിയില്‍നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്യപ്പെട്ടു വീട്ടില്‍ സുഖം പ്രാപിച്ചു വരുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.