കൊലയാളി റോബോട്ടുകളെ നിയന്ത്രിക്കണമെന്ന് ശാസ്ത്രലോകം

Breaking News USA

കൊലയാളി റോബോട്ടുകളെ നിയന്ത്രിക്കണമെന്ന് ശാസ്ത്രലോകം
ന്യുയോര്‍ക്ക്: മനുഷ്യരെ കൊല്ലുന്ന യന്ത്രങ്ങള്‍ വികസിപ്പിക്കുന്നതില്‍ നിന്ന് ലോകരാഷ്ട്രങ്ങള്‍ പിന്തിരിയണമെന്ന് ആയിരത്തിലേറെ സാങ്കേതിക വിദഗ്ദ്ധരും സൈദ്ധാന്തികരും ഒറ്റക്കെട്ടായി ആവശ്യമുന്നയിച്ചു.

 

യുദ്ധ മുഖങ്ങളില്‍ കൊലയാളി റോബോട്ടുകളെ ഇറക്കുന്നത് മനുഷ്യരാശിയുടെ അന്ത്യത്തിന് വഴിയൊരുക്കുമെന്ന് ലോകപ്രശസ്ത തത്വചിന്തകന്‍ നോം ചോംസ്കി, ഭൌതിക ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്സ് തുടങിങയവരുള്‍പ്പെട്ട പ്രമുഖര്‍ കത്തില്‍ ആവശ്യപ്പെട്ടു.

 

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ ആയുധങ്ങളില്‍ സന്നിവേശിപ്പിച്ച് ‘കൊല യന്ത്രങ്ങള്‍ ‍’ സൃഷ്ടിക്കുവാന്‍ അമേരിക്ക അടക്കമുള്ള രാജ്യങ്ങളില്‍ ഗവേഷണം പുരോഗമിക്കുകയാണ്. മനുഷ്യനെ തേടികണ്ടെത്തി കൊല്ലാന്‍ കെല്‍പ്പുള്ള ഡ്രോണ്‍ വിമാനങ്ങള്‍ അടക്കം ഇത്തരം ‘കൊലയാളി റോബോട്ടുകളുടെ’ പരിധിയില്‍ വരും.

 

ദക്ഷിണകൊറിയന്‍ ‍, ഉത്തര കൊറിയന്‍ അതിര്‍ത്തിയില്‍ കാവല്‍ ജോലിക്ക് റോബോട്ടുകളെയാണ് നിയോഗിച്ചിരിക്കുന്നത്. ക്യാമറയും താപമാപിനിയും ഉപയോഗിച്ച് മനുഷ്യരെയും സൈനിക വാഹനങ്ങളെയും തിരിച്ചറിയാന്‍ കഴിയുന്ന റോബോട്ടുകളാണിവ.

 

കഴിഞ്ഞ ജൂണ്‍ മാസം 30-ന് ജര്‍മ്മനിയിലെ ഫോക്സ് വാഗണ്‍ കാര്‍ കമ്പനി പ്ളാന്റില്‍ ഒരു 22 കാരന്‍ യുവാവിനെ കമ്പനിയിലെ തന്നെ റോബോട്ട് അടിച്ചു കൊന്നതായി വന്ന വാര്‍ത്ത ലോകത്തെ ഞെട്ടിച്ചിരുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.