ക്രിസ്തുവിനെ സ്വീകരിച്ചതിനു 5 പേര്‍ക്ക് ശിക്ഷ ഇറാനിയന്‍ കോടതി ശരിവച്ചു
ടെഹ്റാന്: ഇസ്ളാം മതത്തില്‍നിന്നും രക്ഷിക്കപ്പെട്ട് ക്രിസ്ത്യാനികളായ 5 പേര്‍ക്ക് നല്കിയ ജയില്‍ശിക്ഷ ഇറാനിയന്‍ അപ്പീല്‍ കോടതി ശരിവച്ചു.
ഹെസ്സാമുദ്ദീന് മുഹമ്മദ്, ജുനൈദി അഡോള്ഫസല്, അഹമ്മദ് സാദെഖജ്നി, മൊര്‍ട്ടെസ ഫഗന്പൂര്, ഡിഡി, പേര് പുറത്തുവിടാത്ത മറ്റു രണ്ടുപേര്‍ എന്നിവര്‍ക്ക് ജൂലൈയില്‍ ശിക്ഷ വിധിച്ചു.
അഞ്ച് വിശ്വാസികളുടെയും ശിക്ഷ സെപ്റ്റംബര്‍ 30-ന് ടെഹ്റാന് അപ്പീല്‍ കോടതിയുടെ 36-ാമത് ബെഞ്ച് ശരിവച്ചു.
2024 ജൂണില്‍ ടെഹ്റാനില്‍നിന്ന് 50 മൈല്‍ തെക്കുള്ള വരാവിന്, പിഷ്വ നഗരങ്ങളിലെ വീടുകളില്‍നിന്നും ജോലിസ്ഥലങ്ങളില്നിന്നുമാണ് 5 പേരെയും അറസ്റ്റു ചെയ്തത്.
തുടര്‍ന്ന് ഇവരെ ഒരു മാസം മുതല്‍ ആറ് മാസം വരെ ടെഹ്റാനിലെ എവിന്‍ ജയിലില്‍ തടങ്കലില്‍ വച്ചു.
ശിക്ഷയില്‍ ഇളവ് ലഭിക്കുന്നതിനു പകരമായി ഇവരുടെ ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കുവാന്‍ സമ്മര്‍ദ്ദം ഉണ്ടായി. വിശ്വാസികളില്‍ ഒരാളായ മൊര്‍ട്ടെസ പീഢനവും അനുഭവിച്ചു.
ഇവരെ ഓരോരുത്തര്‍ക്കും 25000 പൌണ്ട് (30000 ഡോളര്‍) വരെയുള്ള ജാമ്യത്തില്‍ വിട്ടയച്ചു. എന്നിരുന്നാലും 2025 ജൂലൈ 15-ന് വരാവിന് കോടതി ഇവര്‍ക്ക് ശിക്ഷ വിധിച്ചു.
വിദേശ ബന്ധങ്ങള്‍ കാരണം ഇസ്ളാമിക നിയമത്തിനു വിരുദ്ധമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനു ഓരോ ക്രിസ്ത്യാനിക്കും ഏഴര വര്‍ഷം തടവും വ്യവസ്ഥയ്ക്കെതിരായ പ്രചാരണം നടത്തിയതിന് 7 മാസം തടവും വിധിച്ചു.
ഇസ്ളാമില്‍നിന്ന് മതം മാറിയ പേര്‍ഷ്യന്‍ ഭാഷ സംസാരിക്കുന്ന ക്രിസ്ത്യാനികളെ വിശ്വാസത്യാഗികളായി വെറുക്കുകയും ഇറാന്റെ ദേശീയ സുരക്ഷയ്ക്കു ഭീഷണിയായി മുദ്രകുത്തുകയും ആണ് ഇറാനിലെ ഭരണകൂടം ചെയ്യുന്നുണ്ട്.

